കോട്ടയം: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 11ന് കോട്ടയം സി.എം.എസ.് കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അധ്യക്ഷത വഹിക്കും. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. പ്രദീപ്, സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ, പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ കെ.ടി. ദീപ എന്നിവർ പങ്കെടുക്കും. തുടർന്ന് വി.പി. സുനിൽകുമാർ ബോധവൽക്കരണ ക്ലാസ് എടുക്കും. സി.എം.എസ് കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ്, വാഹന പ്രചാരണ ജാഥ തുടങ്ങിയവയും നടക്കും.