മരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ വിഷുക്കണിയും കെെനീട്ടവും

New Update
marangattupilly cheradikavu temple-3

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍  വിഷുവുത്സവത്തിന്‍റെ ഭാഗമായി  തിങ്കളാഴ്ച വെളുപ്പിന്, വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിച്ചേരുന്നവര്‍ക്ക് `വിഷുക്കണി'  ദര്‍ശനവും കെെനീട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .  

Advertisment

തിരുനട തുറന്ന്,  പ്രത്യേക പൂജ- വഴിപാടുകള്‍, ഗണപതിഹോമം, പായസ നിവേദ്യം എന്നിവയ്ക്കു ശേഷം  പൂജിച്ചെടുത്ത നാണയ തുട്ടുകള്‍ വിഷുക്കണി ദള്‍ശിക്കുന്ന മുഴുവന്‍ പേര്‍ക്കും മേല്‍ശാന്തി പ്രവീണ്‍ തിരുമേനി പ്രസാദത്തോടൊപ്പം  നേരിട്ടു വിതരണം ചെയ്യും . 

ഇങ്ങനെ ലഭിക്കുന്ന നാണയം അടുത്ത വിഷുദിനം വരെ വീട്ടിലെ നിലവിളക്കിനു ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നത് ഐശ്വര്യദായകമാണെന്നാണ് ഭക്തജന സാക്ഷ്യം. സൂക്ഷച്ചു വയ്ക്കാന്‍  പര്യാപ്തമായ വിധത്തില്‍ മുദ്ര പതിപ്പിച്ച പ്രത്യേക ഫ്ളാപ്പുകളോടു കൂടിയാണ്  കെെനീട്ടം നല്‍കുന്നത് . തുടര്‍ന്ന് പായസ വിതരണവും നടക്കും.