ജ്വല്ലറി ഉടമ മുഹമ്മ രാധാകൃഷ്ണന്‍റെ കസ്റ്റഡി മരണം അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ സമരം നടത്താനൊരുങ്ങി ആക്ഷൻ കൗൺസിൽ; 28 ന് ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ ശയന പ്രദക്ഷിണവുമായി വിശ്വകർമജർ

author-image
കെ. നാസര്‍
New Update
radhakrishnan death

ആലപ്പുഴ: മുഹമ്മ രാജി ജ്വല്ലറി ഉടമ പണിക്കാംപറമ്പിൽ രാധാകൃഷ്ണന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ആലപ്പുഴയിൽ ചേർന്ന ആക്ഷൻ കൗൺസിൽ ജനറൽ ബോഡി യോഗം തീരുമാനിച്ചു. 

Advertisment

നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നിങ്ങുന്ന സാഹചര്യത്തിൽ കുടുംബത്തിന് നിതി കിട്ടുമെന്ന് പ്രതീക്ഷയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ഗുരുതരമായ കസ്റ്റഡി മരണത്തിനു തെളിവായിരുന്നിട്ടും ആരോപണവിധേയനായ കടുത്തുരുത്തി എസ്.എച്ച്.ഓ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്നത് നിതിയല്ല. 


പോലീസ് അധികാരികളെ അന്വേഷണവിധേയമായി സസ്പെൻസ് ചെയ്തു നരഹത്യക്കു കേസ് എടുക്കണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഹർജി നൽകും.


നിരാലംബരായ കുടുംബത്തിന് നഷ്ടപരിഹാരവും മകൻ രതീഷിനു സർക്കാർ ജോലിയും നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഏപ്രിൽ 28 ന് ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശയന പ്രദക്ഷിണ സമരം നടത്തും. 


ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകർമ മഹാ സഭ മുൻ സംസ്ഥാന പ്രസിഡന്റ്‌ എം. കെ ദാസപ്പൻ യോഗം ഉത്ഘാടനം ചെയ്തു. കെ. വി.വൈ. എസ് പ്രസിഡന്റ്‌ അനീഷ്‌ കൊക്കര, അഡ്വ. കെ. കെ. വിജയൻ, രാജു. എൻ. കെ എന്നിവർ പ്രസംഗിച്ചു.

Advertisment