New Update
/sathyam/media/media_files/2025/10/19/57d15f98-e8bc-4640-81d8-ceda3d8f5abf-2025-10-19-20-36-38.jpg)
കോഴിക്കോട് : വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിലെ താമസക്കാർക്കായി വിശ്വപ്രഗാമിയുടെ സൗജന്യ സാക്ഷരതാ ക്ലാസ് ആരംഭിച്ചു. താൽപ്പര്യമുള്ള വയോജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം അനാഥമന്ദിര സമാജം വൈസ് പ്രസിഡന്റ് അഡ്വ : എം.രാജൻ നിർവ്വഹിച്ചു.
Advertisment
പ്രോഗ്രാം കോർഡിനേറ്റർ എം. വർഗ്ഗിസ് മറ്റ് ഭാരവാഹികളായ അബി അജി, ജോമോൻ ജോണി, ജെസ്സി, ലില്ലി എന്നിവർ പ്രസംഗിച്ചു. ഫെസിലിറ്റേറ്റർ പാസ്റ്റർ അജി ജോൺ അധ്യക്ഷനായിരുന്നു.