വിപിഎം ഫൈസി വില്യാപ്പള്ളി മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ്

New Update
Markaz Logo
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2026 ഫെബ്രുവരി 5 ന് നടത്താൻ മർകസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം  പഠനം പൂർത്തിയാക്കിയ 517 സഖാഫി പണ്ഡിതർക്കും 31 കാമിൽ സഖാഫികൾക്കുമുള്ള സനദ്‌ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.

മർകസ് സീനിയർ മുദരിസും എസ് ജെ എം സംസ്ഥാന ട്രഷററുമായ വിപിഎം ഫൈസി വില്യാപ്പള്ളിയെ മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റായി യോഗം തിരഞ്ഞെടുത്തു. കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നുവന്ന ഒഴിവിലാണ് ചുമതല നൽകിയത്. മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചാബിൽ നിർമിച്ച ഇമാം റബ്ബാനി ക്യാമ്പസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ പ്രൗഢമായി നടത്തും. തമിഴ്‌നാട്ടിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പപ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.

വിശുദ്ധ റമളാനിൽ നടപ്പിലാക്കുന്ന വിഭവ സമാഹരണ-നവീകരണ-ജീവകാരുണ്യ പദ്ധതികളുടെ കരട് രൂപവും അവതരിപ്പിച്ചു. മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള വിവിധ എയ്‌ഡഡ്‌ സ്കൂളുകളിലെ നിയമന നടപടികൾ പൂർത്തിയാക്കപ്പെടാത്ത അധ്യാപകരുടെ നിയമനത്തിനായി സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉചിതമായ പരിഹാരം അതിവേഗം കാണാനും യോഗം തീരുമാനിച്ചു.

മർകസ് വൈസ് പ്രസിഡന്റായിരുന്ന കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജാമിഅ മർകസ് വിദ്യാർഥി ഹാഫിള് സ്വബീഹ് നൂറാനി, സി വി മുഹമ്മദ് ഹാജി, ഉണ്ണിപ്പു ഹാജി വല്ലപ്പുഴ, കെവി മൊയ്തീൻ കോയ ഹാജി, അബ്‌ദുറഹ്‌മാൻ ആരാമ്പ്രം തുടങ്ങിയവരെ യോഗം അനുസ്മരിച്ചു പ്രാർഥിച്ചു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി കുറ്റിച്ചിറ, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, എ പി അബ്ദുൽ കരീം ഹാജി ചാലിയം, മൻസൂർ ഹാജി ചെന്നൈ, പിസി ഇബ്‌റാഹീം മാസ്റ്റർ, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, പി മുഹമ്മദ് യൂസുഫ്, സിപി ഉബൈദുല്ല സഖാഫി, സയ്യിദ് അബ്ദുല്ലക്കോയ സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, പുന്നോറത്ത് അമ്മദ് ഹാജി, ബിപി സിദ്ദീഖ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, ഉമർ ഹാജി മട്ടന്നൂർ, മൊയ്തീൻ കോയ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Advertisment
Advertisment