/sathyam/media/media_files/2025/08/24/kanjiramattam-2025-08-24-21-37-01.jpg)
എറണാകുളം : കാഞ്ഞിരമറ്റം ജുമാ മസ്ജിദ് അങ്കണത്തിൽ വച്ച് ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരമറ്റം മേഖല അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ 1500 മത് ജന്മദിനം" വജ്ദുൽ മഹബ്ബ" എന്ന പേരിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു.
മേഖലാ പ്രസിഡണ്ട് അൻസാരി മൗലവി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അബ്ദുറഷീദ് മൗലവി സ്വാഗതമാശംസിക്കുകയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ല സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ഉദ്ഘാടനം നിർവഹിക്കുകയും കാഞ്ഞിരമറ്റം ചീഫ് ഇമാം സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തുകയും കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം സാഹിബ് മാവിൻതൈ വിതരണ ഉദ്ഘാടനം നിർവഹിക്കുകയും മേഖലാ സെക്രട്ടറി മുഹമ്മദ് ഹിഷാം ബദ രി നന്ദി പറയുകയും ചെയ്തു ശേഷം മദ്രസാ വിദ്യാർത്ഥികളുടെ ഗ്രാൻഡ് ദഫ് ഉണ്ടായിരുന്നു.