ഫോർട്ട് കൊച്ചി ആർ ഡി ഒയുടെ കാര്യാലയത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ

New Update
interview

എറണാകുളം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മെയിന്ടനൻസ് ട്രൈബ്യൂണലുകളിലായി നോട്ടിഫൈ ചെയ്തിട്ടുള്ള രണ്ട് റവന്യൂ ഡിവിഷൻ ഓഫീസുകളിൽ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം MWPSC Act 2007 ൽ പറയുന്ന പ്രവർത്തനം ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി ചുവടെ പറയും പ്രകാരം ജീവനക്കാരെ ആവശ്യമുണ്ട് 

Advertisment

 തസ്തികയുടെ പേര്             :    ടെക്നിക്കൽ അസിസ്റ്റന്റ് 
ഒഴിവുകളുടെ എണ്ണം         :    1, നിയമനം ഫോർട്ട് കൊച്ചി ആർ ഡി ഒയുടെ കാര്യാലയത്തിൽ 
ശമ്പളം                 :    പ്രതിമാസം 21000/- രൂപ 
നിയമന രീതി             :    കരാർ വ്യവസ്ഥയിൽ ഒരു 
വർഷക്കാലത്തേക്ക് 
വയസ്സ്                 :    18 മുതൽ 35 വയസ്സ് വരെ 
യോഗ്യതകൾ             :     എ)     അംഗീകൃത സർവകലാശാല ബിരുദം 
ബി)     വേര്‍ഡ്‌ പ്രോസസ്സിങ്ങിൽ സർക്കാർ   
           അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്  
           ആയിരിക്കണം 
സി)    MSW യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ് 
ഡി)    മലയാളം ഇംഗ്ലീഷ് ഭാഷകൾ ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
 
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കാക്കനാടുള്ള എറണാകുളം  കളക്ടറേറ്റിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ വെച്ച് 12.06.2025 തിയതി രാവിലെ 10 മുതൽ നടക്കുന്ന walk in interviewല്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകുവാൻ അഭ്യർത്ഥിക്കുന്നു, രേഖകളുടെ ഫോട്ടോ കോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ നൽകേണ്ടതാണ്.

Advertisment