വഖഫ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: ആശങ്ക പരിഹരിക്കണണെന്ന് മുസ്ലിം സംഘടനാ നേതൃത്വം

New Update
Justitia Program

കോഴിക്കോട്:  നിലവില്‍ വഖഫ് ബോര്‍ഡില്‍ റജിസറ്റര്‍ ചെയ്യപെട്ടിട്ടുള്ള വഖഫുകള്‍ മാത്രമാണ് പുതുതായി കേന്ദ്ര സര്‍ക്കാര്‍ കെണ്ടുവന്ന ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്നതിനാലും ഉമീദ് നിയമം 43ാം വകുപ്പ് പ്രകാരം നിലവില്‍ രജിസ്റ്റര്‍ ചെയ്യപെട്ട വഖഫുകള്‍ മത്രമാണ് രജിസറ്റര്‍ ചെയ്യപെട്ടതായി കണക്കാക്കുകയുള്ളൂ എന്നതിനാലും വഖഫുകള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍
ചെയ്യുന്നതിന് ധൃതി കൂട്ടേണ്ടതില്ല എന്നും ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് സാവകാശം ചോദിച്ച് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം വരുന്നത് വരെയും പോര്‍ട്ടലിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെയും ഉമീദ് പോര്‍ട്ടലില്‍ വഖഫുകള്‍
രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കോഴിക്കോട് ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃത്വം മഹല്ല് ഭാരവാഹികളോടും മുതവല്ലിമാരോടും ആഹ്വാനം ചെയ്തു.

Advertisment

അഭിഭാഷക വേദിയായ ജസ്റ്റീഷ്യ, കോഴിക്കോട്  ഹോട്ടല്‍ മറീനാ റസിഡന്‍സിയില്‍  ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍: ആവലാതികളും ആശങ്കകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തീരുമാനമായത്്. ജസ്റ്റീഷ്യ പ്രസിഡണ്ട് അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ്സ് സി.കെ അബ്ദുറഹീം യോഗം ഉദ്ഘാടനം ചെയ്തു.


ഉമ്മര്‍ ഫൈസി മുക്കം, അഡ്വക്കേറ്റ് ത്വയ്യിബ് ഹുദവി (സമസ്ത  കേരള ജംഇയ്യത്തുല്‍ ഉലമ), അഡ്വക്കേറ്റ് സൈഫുദ്ദീന്‍ സഖാഫി  (സുന്നി മര്‍ക്കസ് ലീഗല്‍സെല്‍), മൗലാന അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, മുസമ്മില്‍ കൗസരി (ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്),  നൗഫല്‍ കൗസരി  (ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്) ഷംസുദ്ദീന്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), ഡോക്ടര്‍ അനസ് കടലുണ്ടി, അഡ്വക്കേറ്റ് ജവാദ് അബ്ദുല്‍ ബഷീര്‍ (മര്‍ക്കസ്സുദ്ദഅ്‌വ), ശിഹാബ് പൂക്കോട്ടൂര്‍, എച്ച് ഷഹീര്‍ മൗലവി, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്ലാമി ഹിന്ദ്്), വി. പി അബ്ദുറഹിമാന്‍ (എം.ഇ.എസ്), മുജീബുള്ള, കെ.എ, അബ്ദുല്‍ ബഷീര്‍ വി.ടി (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), വി.എം ഫൈസല്‍ (മദ്രസ വഖഫ് സംരക്ഷണ വേദി) ടി.എ സിയാദ് (മജ്‌ലിസ് ഹിമായത്തുല്‍ ഔഖാഫ്)എന്നീ സംഘടനാ പ്രതിനിധികളും ടി.കെ ഹുസൈന്‍,  അഭിഭാഷകരായ അഡ്വ. കെ.പി മായിന്‍, അഡ്വ. ആലിക്കോയ കടലുണ്ടി എന്നിവരും പങ്കെടുത്തു സംസാരിച്ചു. അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, അഡ്വ. എം ത്വാഹ, അഡ്വ. എം.എം അലിയാര്‍, അഡ്വ. എം.സി അനീഷ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.


ഉമീദ് പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ അപാകതകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യോഗത്തില്‍വെച്ച് മേല്‍ ആവശ്യത്തിന് വേണ്ടി കേരളത്തിലെ പ്രബല മുസ്്‌ലിം സംഘടനകളുടെ സംയുകതവേദിയായി പതിനഞ്ച് മുസ്്‌ലിം സംഘടനാ പ്രതിനിധികള്‍ ഉള്‍പെടുന്ന ലീഗല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി  കേരള ഹൈക്കടതി റിട്ട. ആക്ടിങ്ങ് ചീഫ്
ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ചെയര്‍മാനായി ഉമര്‍ഫൈസി മുക്കം, ജനറല്‍ സെക്രട്ടറിയായി ജസറ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തില്‍ ജസ്റ്റീഷ്യ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ പി മുക്കം സ്വാഗതവും ജനറല്‍ സെക്രട്ടറി അഡ്വ.  കെ. അബ്ദുല്‍ അഹദ് നന്ദിയും പറഞ്ഞു.

Advertisment