ആലപ്പുഴ. ആലപ്പുഴ നഗരത്തിലെ വനിത കൗൺസിലറന്മാർക്കും അംഗൻവാടി ജീവനക്കാർ ഉൾപ്പെടെ 154 വനിതകൾക്ക് ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ആലപ്പുഴ സീതാസിൽ ലഹരിക്കെതിരെയുള്ള പ്രമേയം ആസ്പതമാക്കിയ വനിത ഓഫീസർ ഓൺ ഡ്യൂട്ടി സിനിമ സൗജന്യമായി കാണിച്ചു.
സാമൂഹ്യ നീതിവകുപ്പിൻ്റെ നിർദ്ദേശപ്രകാരം ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കലും, മുൻക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാനവാസും ചേർന്നാണ് ക്രമീകരണം നടത്തിയത് സീതാസ് തിയേറ്ററിൽ നഗരസഭ ചെയർപേഴ്സൺ എത്തി ഓരോത്തർക്കായി ടിക്കറ്റ് നൽകി തിയേറ്ററിൽ പ്രവേശിപ്പിച്ചു.
ആദ്യടിക്കറ്റ് സി.ഡി. പി. ഓ.ക്ക് നൽകി ഉദ്ഘാടനം കുറിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൽ എ.എസ്. കവിത, വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വിനീത കൗൺസിലർ പ്രഭ എന്നിവർ പങ്കെടുത്തു