/sathyam/media/media_files/2025/11/07/fines-center-2025-11-07-01-12-36.jpeg)
വയനാട്: വ്യായാമത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തന മികവില്‍ മാതൃകയാവുന്നു.
രാവിലെയും വൈകിട്ടും രണ്ട് സെഷനുകളിലായി നൂറുകണക്കിന് വനിതകളാണ് ഇവിടെ വ്യായാമത്തിന് എത്തുന്നത്. കാവുമന്ദത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററില്‍ അത്യാധുനികവും വ്യത്യസ്തവുമായ വ്യായാമ ഉപകരണങ്ങളുള്ള സന്ററില്‍ ലെഗ്ഗ് എക്സ്റ്റന്‍ഷന്‍, ട്രെഡ്മില്‍, ഹെല്‍ത്ത് മാറ്റ്, ക്രോസ് ഓവര്‍, ലാട്സ്സ് പുള്‍ ഡൗണ്‍, ബെഞ്ച് പ്രസ്, ലെഗ്ഗ് പ്രസ്സ് ഉള്‍പ്പെടെയുള്ള മള്‍ട്ടി ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
അമിതവണ്ണം, ഫാറ്റി ലിവര്‍, കൊഴുപ്പ്, ശരീര വേദന, നടുവേദന തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ആരോഗ്യക്ഷമത നിലനിര്‍ത്താന്‍ സെന്ററിലെ പരിശീലനം സഹായകമാവുന്നതായി മുഖ്യ പരിശീലകന്‍ മുഹമ്മദ് ഷെഫീഖ് പറയുന്നു.
വ്യായാമത്തിലൂടെ സ്ത്രീകള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും വനിതാ കൂട്ടായ്മ രൂപപ്പെടുന്നതിനും ഫിറ്റ്‌നസ് സെന്റര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഫിറ്റ്‌നസ് സെന്റര്‍ തരിയോട് ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അധികസമയങ്ങളില്‍ പുരുഷന്മാര്‍ക്കും വ്യായാമത്തിന് അവസരം നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ തുക വകയിരുത്തി നടപടികള്‍ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അറിയിച്ചു.
ഭരണസമിതി അംഗങ്ങളായ പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, ഷീജ ആന്റണി, രാധ പുലിക്കോട്, സൂനാ നവീന്‍, ബീനാ റോബിന്‍സണ്‍, സിബില്‍ എഡ്വേര്‍ഡ് എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്കാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us