New Update
/sathyam/media/media_files/fC8czSfZ12URuPxUc5LV.webp)
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രം നടത്തിയ മധ്യവയസ്കന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ. കൃഷ്ണ (56) നെയാണ് കല്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
Advertisment
പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് കൂടി അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയ്ക്ക് നേരെ രണ്ട് വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തുകയും മുണ്ടുപൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തുവെന്നുമാണ് കേസ്.