സായുധസേനാ പതാക ദിനാചരണം ; ഡിഫെൻസ് റിക്രൂട്ട്മെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

New Update
33


ലക്കിടി : സായുധസേനാ പതാക ദിനാചരണത്തിന്റെ  ഭാഗമായി പാലക്കാട് എസ്.പി.ആർ.ടി.സി യുമായി സഹകരിച്ച് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിൽ വച്ചു ഡിഫെൻസ് റിക്രൂട്ട്മെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടി.ആർ.കെ.എച്.എസ്.എസ് വാണിയംകുളം വിദ്യാലയത്തിലെ എൻ.സി.സി വിദ്യാർത്ഥികളാണ്  പരിപാടിയിൽ പങ്കെടുത്തത്. 

Advertisment

അക്ഷയ (പ്രോഗ്രാം മാനേജർ, അസാപ് ) അധ്യക്ഷ പ്രസംഗം നടത്തിയ പരിപാടി, ഉല്ലാസ് (അധ്യാപകൻ, ടി.ആർ.കെ.എച്.എസ്.എസ്) ഉത്‌ഘാടനം ചെയ്തു. കുട്ടികൾക്ക് ഡിഫെൻസ് റിക്രൂട്ട്മെന്റ്നെ കുറിച്  ശ്രീജിത്ത് & അസറുദ്ധീൻ  (എസ്.പി.ആർ.ടി.സി) ബോധവൽക്കരണ ക്ലാസ് എടുത്തു. നന്ദി പ്രസംഗം മനീഷ  (ഇന്റേൺ,അസാപ്) നിർവഹിച്ചു.

Advertisment