/sathyam/media/media_files/TKSZuupyI7IihyHKNUC7.jpg)
വയനാട് :കേരളത്തിനു മാതൃകയും വയനാടിനു അഭിമാനവുമായി തിളങ്ങിയവരും 1984 മുതൽ 1988 വരെ മാനന്തവാടി ഗവ :ഹൈ സ്കൂൾ വിദ്യാർത്ഥികളുമായിരുന്നവരിലെ സൗഹൃദമാണ് പുനസംഗമിക്കുന്നത്.
ജനുവരി പതിന്നാല് ഞായറാഴ്ച രാവിലെ പത്തു മണി മുതലാണ് കൂടി ചേരൽ.കേരളത്തിൽ ആദ്യമായി സർക്കാർ സ്കൂൾ പരിസരത്തു ഹരിത ഉദ്യാനം സൃഷ്‌ടിച്ച കൂട്ടുകാരും കൂട്ടുകാരികളും
ഇവരിലുണ്ട്.
1984/85 അദ്ധ്യായന വർഷത്തെ സ്കൂൾ ലീഡർ എം.എ സേവ്യർ നടത്തിയ വിട്ടു വീഴ്ച ഇല്ലാത്ത പരിശ്രമം നല്ല ഫലം കണ്ടു.അന്ന് ലീഡർ നേതൃത്വം നൽകി കൊണ്ട് പരിസ്ഥിതി സൗഹൃദ ഹരിത ഉദ്യാനത്തിന് ആഹ്വാനം നൽകി. കബനി നദിയുടെ തീരത്തും മൈതനത്തിന്റെ തെക്കു ഭാഗത്തും സമീപത്തെ ഭു പ്രദേശത്തും വൃക്ഷ തൈകൾ നട്ടും പൂച്ചെടികളും അലങ്കാര ഹരിത ബഹുവർണ്ണ സസ്യങ്ങൾ നട്ടും വിദ്യാർഥികൾ മാതൃക ആയി.സംരക്ഷണവും നനയും വളം നൽകലും സഹപാഠികൾ നടത്തി കൊണ്ട് സ്വപ്‌ന ഉദ്യാനം തളിരിട്ട്,പൂത്തു. എന്നാൽ കനത്ത വെല്ലുവിളി ആയി സംരക്ഷണ ചുമതല.ഏറ്റെടുക്കാൻ ആരും ഇല്ലാത്ത വെല്ലുവിളി. ഇന്നത്തെ പഴശ്ശി പാർക്ക് എന്ന പേരും ഫണ്ടും വകുപ്പുകളും അന്ന് ഇല്ലായിരുന്നു.
ആൾ പാർപ്പ് ഇല്ലാത്ത മുൾക്കാടും അലഞ്ഞു തിരിയുന്ന നായ അപകടകാരികൾ ആയ കൂട്ടവും കുറുക്കൻ കൂട്ടവും വിഷ ജീവികളും സ്കൂൾ കുട്ടികൾക്കു ഭിഷണി ആയിരുന്നു.അതിനൊരു പരിഹാരം, സന്ധ്യ ആയാൽ പുഴ ഓരത്തുള്ള സാമൂഹ്യ് വിരുദ്ധ ശല്യം തടയൽ തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർക്ക് ഉണ്ടായിരുന്നു.എന്നാൽ വലിയ ചിന്തകൾ, സ്വപ്‌നങ്ങൾ, ദീർഘ വീക്ഷണം, ആശയങ്ങൾ,സുമന സുകളുടെ സൗഹൃദങ്ങൾ എന്നിവ അതിവേഗം കുട്ടികളിൽ പ്രവർത്തിച്ചു.
അവിടെ ഉണ്ടായിരുന്ന പക്ഷി കൂട്ടങ്ങൾ,പുഴയോര ആവാസ വ്യവസ്ഥ,ഉച്ചക്ക് ഊണ് കഴിക്കാനും പുഴയിൽ കൈ കാൾ കഴുകാനും വെയ്ലിൽ വിശ്രമിക്കാനും കൂട്ടുകൂടാനും ഒരിടമാക്കി മാറ്റാൻ വിദ്യാർഥികൾ ആഗ്രഹിച്ചു.സമയവും ഉത്സാഹവും കൊണ്ട് വേഗത കൈവരിച്ച പ്പോൾ നാട്ടുകാരും സ്ഥലവാസികളും പിന്തുണച്ചു.ആഭാസൻ സൻമാർ ഭിഷണി ആയിരുന്ന അനാഥമായിരുന്ന ഭൂമി വയനാട് ജില്ലക്ക് അഭിമാനം ആയി. മൂന്നര പതിറ്റാണ്ടു മുൻപുള്ള സൗഹൃദത്തിന്റെ ഓർമ്മശകലങ്ങൾ ആണിത്.തികഞ്ഞ സന്തോഷത്തിലും തുടർന്നും കാണാൻ കഴിയുന്നതിന്റെ ആവേശത്തിലുമാണ് മൂന്നു പതിറ്റാണ്ട് മുമ്പത്തെ സൗഹൃദക്കൂട്ടം.