/sathyam/media/media_files/t0RjMBuuRunGtUw4yEzd.jpg)
വയനാട് :ഒരു വർഷക്കാലം നീണ്ടു നിന്ന അമ്പലവയൽ ഗവ :വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ സമാപിച്ചു.വിദ്യാർത്ഥികളുടെ ആകർഷകമായ കലാപരിപാടികളോടെ ആരംഭിച്ച ആഘോഷത്തിന് ഗോത്രമേള, ഭിന്നശേഷി കലാമേള,അധ്യാപക കലാമേള തുടങ്ങിയവ മികവേകി. സമാപന പൊതു സമ്മേളനം സംഘാടക സമിതി ചെയർമാനും അമ്പലവയൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്റുമായ കെ. ഷമീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉത്ഘാടനം നിർവഹിച്ചു.
പ്രശസ്ത സിനിമതാരം അനുശ്രീ മുഖ്യാഥിതിയായിരുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്കൂൾ ഓഡിറ്റൊറിയത്തിന്റെ ഉത്ഘാടനം ഡിവിഷൻ മെമ്പർ സുരേഷ് താളൂരും നവീകരിച്ച വി. എച്ച് .എസ്.ഇ കെട്ടിടത്തിന്റെയും വി. എച്ച് .എസ്.ഇ വിഭാഗത്തിലേക്കുള്ള കോൺക്രീറ്റ് നടപ്പാതയുടെയും ഉത്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്‌സത്തും പ്ലാറ്റിനം ജൂബിലീ സ്മരണിക പ്രകാശനം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയനും നിർവഹിച്ചു.സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രെസ് എ.വി.ബിന്ദുവിനെ പി.ടി.എ പ്രസിഡന്റ് എ.രഘുവും, ഷാജി തോമസിനെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായരും രേണുക കെ.യെ എസ്.എം.സി ചെയർമാൻ അനിൽ പ്രമോദും ആദരിച്ചു.
കനൽ 2023 മുഖ്യ സ്പോൺസർമാരും പൂർവ്വ വിദ്യാർത്ഥികളുമായ അയൂബ് കച്ചേരി,ടി.പുഷ്പരാജൻ എന്നിവരെ യഥാക്രമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് ഡിവിഷൻ മെമ്പർ സുരേഷ് താളൂര് ആദരിക്കുകയുണ്ടായി.കേരള സർവകലാശാല എം.എ. മ്യൂസിക് നാലാം റാങ്ക് നേടിയ സ്കൂളിലെ സംഗീത അധ്യാപിക നിരോഷാ അർജ്ജുനെ സമ്മേളനത്തിൽ സിനിമാതാരം അനുശ്രീ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി. ബി. സെനു, ജെസ്സി ജോർജ്, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ,ബി. ആർ. സി ബി. പി. സി അനൂപ് വി. പി,ജി.എൽ.പി.എസ് പ്രധാന അദ്ധ്യാപകൻ ബിജു മാത്യു,പിടിഎ വൈസ് പ്രസിഡണ്ട് ഇ.കെ.ജോണി
വ്യാപാരി പ്രതിനിധി ഒ.വി.വർഗീസ്, വി.ഗാഥ,രഘുനാഥ്,മധുസൂദനൻ എം. കെ,ഷാന്റി ഫ്രാൻസിസ്, പ്രസന്ന,പി. ജെ.സാലി,അബ്‌ദുൾ സമദ്,കെ. എം. അബ്ദുൽ വാഹിദ്,പ്രമോദ് ബാലകൃഷ്ണൻ,എൽദോ പൈലി, പി. ആർ.വിനേഷ്, രശ്മ കെ. ജി,വി. കെ.സന്തോഷ്‌കുമാർ,അസ്മാബി എം,ശോണിത വി. കെ,ആന്റോ തോമസ്,സുരേഷ് ബാബു എ.പി,എ. രാജൻ,ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
പ്രിൻസിപ്പാൾ പി. ജി.സുഷമ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ സി. വി. നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രെസ് എ. വി. ബിന്ദു കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് നാടിന് ഉത്സാവമായി.