തൃപ്പൂണിത്തുറ: ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ. തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ ജാഥാ ക്യാപ്റ്റൻ ലിജോ ജോർജിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.
ജാഥാ വൈസ് ക്യാപ്റ്റൻ ജിൻസി ഹണി , ജാഥാ മനേജർ വിഷ്ണു ഹരിദാസ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ , ഡി.വൈ.എഫ്.ഐ. മേഖലാ ട്രഷറർ ജോയൽ കെ. ജോയി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി എന്നിവർ സംസാരിച്ചു. ജാഥാ ഞായറാഴ്ച പുളിക്കമാലിയിൽ സമാപിക്കും. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്യും.