കർഷക പക്ഷ നിലപാട് ഉയർത്തിപിടിച്ചു സാമൂഹിക നീതിക്കു വേണ്ടി പോരാട്ടം തുടരും -ജോസ് കെ മാണി

New Update
546a5068-8053-4125-a2e6-5f658273d095

തൊടുപുഴ: കർഷകപക്ഷ നിലപാട് ഉയർത്തിപിടിച്ച് സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ കേരള കോൺഗ്രസ് എം പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി തൊടുപുഴയിൽ പറഞ്ഞു. കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ബഫർ സോൺ വിഷയം മുതൽ വന്യ ജീവി ആക്രമണം, തെരുവ് നായ ശല്യം, പട്ടയ വിതരണം, മുതൽ മുനമ്പം വരെയുള്ള ജനകീയ വിഷയത്തിൽ പാർട്ടി നിലപാട് ഇതാണ് സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് എം പാർട്ടി തങ്ങളുടെ മുന്നണിയുടെ ഭാഗമാകണമെന്ന് ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ പാർട്ടിക്ക് ഒരു നിലപാടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ ചേർത്ത് പിടിച്ചവരെ വിട്ടു പോകാൻ തക്ക ഹൃദയ ശൂന്യരല്ല കേരള കോൺഗ്രസ് എം പാർട്ടി. ഇടത് മുന്നണിയിൽ ഞങൾ പൂർണ്ണ തൃപ്തരാണ്. 

കേരള കോൺഗ്രസ് എം പാർട്ടിയെ പുറത്താക്കിയത്തിലൂടെ കേരളഭരണത്തിൽ നിന്ന് യുഡിഎഫ് സ്വയം പുറത്താവുകയായിരുന്നു. എത്ര പെയ്ഡ് ന്യൂസ് സൃഷ്ടിക്കപ്പെട്ടാലും പാർട്ടിയുടെ നിലപാടിലും അണികളുടെ പിന്തുണയിലും യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് എതിരാളികൾ ഭയക്കുന്നത്.ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

7eb7ecef-8e00-4322-8401-a425b0935546

നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തി പാറ അധ്യക്ഷത വച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ.  പ്രൊഫ. കെ ഐ ആന്റണി,ബേബി ഉഴുത്തുവാൽ,  സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ. അലക്സ് കോഴിമല,ഇടുക്കി ജില്ലാ പ്രസിഡന്റ്. ജോസ് പാലത്തിനാൽ.അഗസ്റ്റിൻ വട്ടക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറനാക്കുന്നേൽ. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്. 

നേതാക്കളായ മാത്യു വരിക്കാട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, ജോസി വേളാശേരി, റോയസൺ കുഴിഞ്ഞാലിൽ, ശ്രീജിത്ത്‌ ഒളിയറക്കൽ, കുര്യാച്ചൻ പൊന്നമറ്റം, സി ജയകൃഷ്ണൻ, മനോജ്‌ മാമല, ജോർജ് പാലക്കാട്ട്, ജോസ് മാറാട്ടിൽ, ജിജി വാളിയംപ്ലാക്കൽ,  തോമസ് മൈലാടൂർ, സണ്ണി കടുത്തലക്കുന്നേൽ, ബേബി ഇടത്തിൽ, ജോൺസ് നന്ദളത്ത്, ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ, ജോസ് മഠത്തിനാൽ, ഡോണി കട്ടക്കയം, ലിപ്സൺ കൊന്നക്കൽ, ജെഫിൻ കൊടുവേലിൽ, നൗഷാദ് മുക്കിൽ, അനു ആന്റണി, നെവിൻ പാട്ടാംകുളം, ജിജോ കഴിക്കചാലിൽ, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ, ജോസ് പാറപ്പുറം, റോയ് വാലുമ്മേൽ ജരാർഡ് തടത്തിൽ,ജോഷി കൊന്നക്കൽ, തുടങ്ങിയർ പ്രസംഗിച്ചു.

Advertisment