ക്ഷേമനിധി ബോർഡുകൾ തകർക്കാൻ അനുവദിക്കുകയില്ല - റസാഖ് പാലേരി

New Update
rasak palleri

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിൽ വകുപ്പ് വ്യവസായവകുപ്പ്മന്ത്രി ഭരിക്കുന്ന അസാധാരണമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും. തൊഴിലവകാശങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ബജറ്റുകളിലടക്കം സർക്കാർ തൊഴിലാളിപക്ഷ നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നില്ല എന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെകട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘടനം ചെയ്തു കൊണ്ട് സംസാരിച്ച വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

Advertisment

എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതി വാസ് പറവൂർ അധ്യക്ഷത വഹിച്ച ധർണയിൽ ജനറൽ സെക്രട്ടറി തസ്ലിം മമ്പാട് ട്രഷറർ ഉസ്മാൻ മുല്ലക്കര, 'മാഹീൻ അബൂബക്കർ, സി.പി ജോൺ , മുഹമ്മദ് പൊന്നാനി, കൃഷ്ണൻ കുനിയിൽ ,ഹംസ എളനാട്, മധു കല്ലറ , ജമീല സുലൈമാൻ തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു

Advertisment