മംഗ്ലൂരിൽ ആള്‍ക്കൂട്ടക്കൊലക്കിരയായ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍

New Update
welfearparty asraf

പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. 

Advertisment

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisment