New Update
/sathyam/media/media_files/2025/06/01/G885ke3OiYpmB50qZnlS.jpg)
പൂവാർ: വെൽഫയർ പാർട്ടി ബണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും പ്ലസ് ടു വിലും മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. കൂടാതെ അമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി.
Advertisment
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ പരിപാടി ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം എൻ എം അൻസാരി, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ സെക്രട്ടറി മനാഫ്, വാർഡ് മെമ്പർ സുനില ഖാദർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം എം എ കാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us