കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവാംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെന്‍ഷന്‍കാരുടെ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവാംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമ പെൻഷൻകാരുടെ ആത്മാഭിമാന സംഗമം പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു

New Update
sangamam

തിരുവാംകുളം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവാംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമ പെൻഷൻകാരുടെ ആത്മാഭിമാന സംഗമം പരിപാടി 20ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സിപിഎം  ജില്ലാ കമ്മിറ്റി അംഗം സി.കെ. മണിശങ്കർ  ഉദ്ഘാടനം ചെയ്തു.  

Advertisment

സംഗമത്തിൽ  കെഎസ്കെടിയു തിരുവാംകുളം വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം.ടി അനിൽകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം മിനി അജിത് സ്വാഗതം  പറഞ്ഞു. 

ഏരിയ കമ്മിറ്റി അംഗം കെ.എൻ സുരേഷ്, തിരുവാംകുളം ലോക്കൽ സെക്രട്ടറി എന്‍.പി ബോബി, ഇ.വി തങ്കപ്പൻ, കെ.ജി കണ്ണൻ, സി.കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

local ERNAKULAM
Advertisment