/sathyam/media/media_files/2025/04/11/hXnXOUT3GnyalrbCCYwH.jpg)
തൊടുപുഴ : വ്യാപാരികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും,ഉന്നയിച്ച പ്രശ്നങ്ങൾ സമയപരിധിക്കുള്ളിൽ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്നും,വ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും,പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കിയും ടൗൺ വൃത്തിയായി ഇടുന്നതിനുംവ്യാപാരികൾ സഹകരിക്കണമെന്നും,വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് തന്റെ ഭരണ സമിതി വ്യാപാരികളോടൊപ്പം ഉണ്ടാവുമെന്നും വ്യാപാരഭവനിൽ ചെയർമാന് നൽകിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് അദ്ദേഹം
തൊടുപുഴ നഗരസഭയിലെ പ്രധാന വരുമാന സ്രോതസ്സ് തൊടുപുഴയിലെ വ്യാപാരികളാണ്.പക്ഷെ ആ ഒരു പരിഗണനയും മുനിസിപ്പാലിറ്റി വ്യാപാരികളോട് കാണിക്കാറില്ല.തൊടുപുഴയിലെ പ്രധാന പ്രശ്‍നം വഴിയോര കച്ചവടമാണ്.അത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം.ഗതാഗത തടസ്സം,ബസ് സ്റ്റോപ്പിന്റെ അശാസ്ത്രീയത,മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ,മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന്റെ പോരായ്മ പരിഹരിക്കുക,ശുചിമുറികൾ തുറന്ന് കൊടുക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.
പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,സെക്രട്ടറി സി കെ നവാസ്,ട്രെഷറർ അനിൽ പീടികപ്പറമ്പിൽ,നാസർ സൈര,ഷെരീഫ് സർഗ്ഗം,ജോസ് കളരിക്കൽ,കെ പി ശിവദാസ്,സാലി എസ് മുഹമ്മദ് ഷിയാസ് എംപീസ്,ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.