/sathyam/media/media_files/2025/09/28/ffa10682-5d21-4258-a60f-c7a6dc8de4f2-2025-09-28-17-12-56.jpg)
ഇടുക്കി : ആദ്യകാല കുടിയേറ്റകാലം മുതൽ പൂർവ്വികർ ഉപയോഗിച്ചിരുന്ന പ്രസ്തുത റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കാലങ്ങളായി പല ശ്രമങ്ങളും നടന്നെങ്കിലും, 2019 ൽ PMGSY ഫേസ് 3 യിൽ ജില്ലയിൽ ഒന്നാം പരിഗണനയിൽ നൽകിയതോടെയാണ് പദ്ധതിയ്ക്ക് പുതുജീവൻ ലഭിച്ചത്. 2023 ൽ തന്നെ ഭരണാനുമതിയും, സങ്കേതിക അനുമതിയും ലഭിച്ചെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
പദ്ധതിക്ക് 2023 ജൂൺ 27ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഭരണാനുമതിയും. ജൂലൈ 18ന് സാങ്കേതിക അനുമതിയും ലഭ്യമാക്കിയതിനു ശേഷം, വനംവകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. എന്നാൽ പല വിധ കാരണങ്ങൾ നിരത്തി വനം വകുപ്പ് കാലതാമസം വരുത്തുകയായിരുന്നു.
2024 മുതൽ PMGSY ഫേസ് 4 വന്നതിനു ശേഷം പഴയ ഘട്ടത്തിൽ അനുമതി നേടിയ പദ്ധതികൾ 2026 മാർച്ച് 30 നകം ആരംഭിക്കണമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെ അടിയന്തിര പ്രാധാന്യത്തോടെ റോഡ് നിർമ്മാണം ആരംഭിക്കേണ്ടതുണ്ട് എന്ന പൊതു ആവശ്യം പരിഗണിച്ച് നടന്ന ചർച്ചയിൽ വനം വകുപ്പ് 3.75 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് അനുമതി നൽകാൻ ധാരണയാവുകയായിരുന്നു. നേരത്തേ 8 മീറ്റർ രീതിയിൽ റോഡ് നിർമ്മിക്കുന്നതിന് പകരം 30ഏക്കറോളം റവന്യൂ ഭൂമി വിട്ടു നൽകുന്നതിന് ധാരണയായിരുന്നു.
എന്നാൽ പരിവേഷ് പോർട്ടലിലെ അപേക്ഷ പരിഗണിക്കുന്നതിനും മറ്റുമുള്ള കാലതാമസത്തിന് കാത്തു നിൽക്കാതെ 3.75 മീ. വീതിയിൽ പണി ആരംഭിക്കുന്നതിന് ധാരണയാവുവുകയായിരുന്നു. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് കൂടുതൽ സ്ഥലം വീതിയെടുക്കാനായി ആവശ്യമുണ്ടെങ്കിൽ അതിനായി പരിവേഷ് പോർട്ടലിൽ പ്രത്യേകം അപേക്ഷ നൽകുന്നതിനും ധാരണയായിട്ടുണ്ട്. മൊത്തത്തിൽ രണ്ടു റീച്ചുകളിലായി 18.5 കി.മീ നീളത്തിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഉടുമ്പന്നൂർ ഭാഗത്ത് വേളൂറിൽ പുതിയ പാലവും അനുവദിക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ അടങ്കൽ കരാർ തുക 14.82 കോടി രൂപയാണ്.