കോട്ടയം: ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തില്‍ ബസിറങ്ങി മുന്നോട്ടു നടന്ന വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചു. ബസ് തട്ടി റോഡിലേക്കു വീണ വയോധികയുടെ മേലെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
നെല്ലിക്കല്‍ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ (75) ണ് മരിച്ചത്. റോഡരികിലൂടെ നടന്ന ഇവര്‍ ബസിടിച്ച് ഇതേ ബസിന്റെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങിയാണ് ഇവര്‍ മരിച്ചത്. ഇന്ന് രാവിലെ 8.15 നായിരുന്നു സംഭവം. നെല്ലിക്കല്‍ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ടി.സി.എം ബസാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിക്കലില്‍ നിന്നും ബസില്‍ കയറിയ അന്നാമ്മ ചിങ്ങവനം പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയതായിരുന്നു. ചിങ്ങവനം മേല്‍പ്പാലത്തില്‍ ബസ് ഇറങ്ങിയ ഇവര്‍ മുന്നോട്ട് നടക്കുകയായിരുനു. ഇതിനിടെയാണ് ബസ് മുന്നോട്ട് എടുത്തതും ഇവരെ ഇടിച്ച് വീഴ്ത്തിയതും.
തുടര്‍ന്ന് ഇവരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ നാട്ടുകാര്‍ വിവരം ചിങ്ങവനം പോലീസില്‍ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.