മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്ഥാപക ദിനത്തിൽ മലപ്പുറം ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം അമീന ടി, കോഡൂർ പഞ്ചായത്ത് കൺവീനർമാരായ സുഹ്‌റ, സഹ്ല, മലപ്പുറം മുനിസിപ്പാലിറ്റി കൺവീനർമാരായ ആമിന പി, ഹഫ്‌സ ഇ.സി. തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് മലപ്പുറത്ത് ആദിവാസി സമരപ്പന്തൽ സന്ദർശിക്കുകയും മധുരം വിതരണം ചെയ്യുകയും വിമൻ ജസ്റ്റിസ് മൂവ്‌മെന്റിനെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു. ആദിവാസി ഭൂസമര നായിക ബിന്ദു വൈലാശ്ശേരി, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആമിന പി നന്ദി പറഞ്ഞു.