/sathyam/media/media_files/2025/08/26/women-commissio-2025-08-26-22-11-12.jpeg)
കോട്ടയം: ഭാര്യ-ഭർതൃബന്ധങ്ങളിലെ പ്രശ്‌നങ്ങൾ കൂടിവരുന്നതിന്റെ കാരണങ്ങളിലൊന്ന് മാനസീകാരോഗ്യത്തിന്റെ കുറവാണെന്നും കൗൺസലിങ്ങിലൂടെ ഇവ മാറ്റിയെടുക്കാമെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. എന്നാൽ പലരും കൗൺസലിങ്ങിനു തയാറാകുന്നില്ല. അതിനാൽ വിവാഹപൂർവ കൗൺസലിങ് അത്യന്താപേക്ഷിതമാണെന്നും വനിതാ കമ്മിഷൻ അതിനായി പരിശീലനപരിപാടികൾ സംഘടിപ്പിക്കുമെന്നും ചങ്ങനാശേരിയിൽ നടന്ന വനിത കമ്മിഷൻ അദാലത്തിനുശേഷം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് അകാരണമായി പിരിച്ചുവിടുന്നുവെന്ന പരാതികൾ ഉയരുന്നുണ്ടെന്നും ഇത്തരം പരാതികൾക്ക് അറുതി വരുത്താൻ സർക്കാർ തലത്തിൽ നിയമം രൂപീകരിക്കണമെന്നും വനിത കമ്മീഷൻ അംഗം പറഞ്ഞു. അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ആറെണ്ണം തീർപ്പാക്കി. 61 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസിൽ കമ്മീഷൻ റിപ്പോർട്ട് തേടി. അഭിഭാഷകരായ സി.കെ.സുരേന്ദ്രൻ, സി.എ.ജോസ്, ഷൈനി ഗോപി, കൗൺസലർ ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.