/sathyam/media/media_files/2026/03/03/26fecb87-e1a0-4c7c-8ff1-51708159995a-2026-03-03-17-38-26.jpg)
കുറവിലങ്ങാട്: ദേവമാതാ കോളേജ് (ഓട്ടോണമസ് )വനിതാ ഫോറം, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്`മഹിതം 2026`എന്ന പേരിൽ വനിതാദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള ഹൈക്കോടതി മുൻ ജഡ്ജി ,ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/03/03/083cb573-8884-477b-8ecf-8f558a40089a-2026-03-03-17-39-12.jpg)
ആധുനിക സമൂഹത്തിൽ സ്ത്രീകൾക്ക് കൈവരിക്കാനായ നേട്ടങ്ങളെക്കുറിച്ചും നിയമപരമായ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും തൻ്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സംസാരിച്ച ജസ്റ്റിസ് മേരി ജോസഫ് ,മാതാപിതാക്കളും ഗുരുക്കന്മാരും തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടതിൻ്റെ ആവശ്യകതയും കുട്ടികളെ ഓർമ്മിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/03/a4a5e306-a49e-43ae-9621-6391e7d5beb6-2026-03-03-17-39-36.jpg)
കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് കവളമ്മാക്കൽ, വിമൻസ് ഫോറം കോർഡിനേറ്റർ ഡോ. അരുണിമ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി സാഫല്യ എന്നിവർ സംസാരിച്ചു.വിമൻസ്ഫോറം കോർഡിനേറ്റേഴ്സായ സി.ഡോ.ഫാൻസി പോൾ,ഡോ.അഞ്ജു ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us