/sathyam/media/media_files/2025/03/19/Xby7eLBpcbFIujLU93kF.jpg)
തൊടുപുഴ : അന്താരാഷ്ട്ര വനിതാ ദിനം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെയും വനിതാവിങ്ങിന്റെയും നേതൃത്വത്തിൽ തൊടുപുഴ വ്യാപാരഭവനിൽ വച്ച്നടത്തി.വനിതാ വിങ് പ്രസിഡന്റ് ലാലി വിത്സന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്‌ഘാടനം ചെയ്തു.
ട്രെഷറർ ഡിംപിൾ വിനോദ് യോഗത്തിനു സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഹരിതകർമ സേനയിലെ മുഴുവൻ അംഗങ്ങളെയും യോഗത്തിൽ വെച്ച്ആദരിച്ചു.
സംഘടനയിലെ മുതിർന്ന വനിത അംഗങ്ങളായ വനിതാ വിങ്ങിന്റെ സ്ഥാപക പ്രസിഡന്റ് ലാലി വിൽസൺ,അനിത ഗോപൻ,സംഘടനയിലെ മികച്ച പ്രവർത്തനം കാഴ്ച വച്ച ദേവിക കെ സുരേഷിനെയും മർച്ചന്റ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് പൊന്നാട അണിയിച്ച്ആദരിച്ചു.
ജനറൽ സെക്രട്ടറി സി കെ നവാസ്,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,വനിതാ വിങ് ജനറൽ സെക്രട്ടറി ഗിരിജ കുമാരി, ബിന്ദു പത്മകുമാർ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.ജോയിന്റ് സെക്രട്ടറി സൽമ കാസിം യോഗത്തിനു നന്ദി പറഞ്ഞു.