/sathyam/media/media_files/2025/11/16/diabetes-day-2025-11-16-01-33-27.jpg)
കണ്ണൂർ: ലോക പ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റ് ജീവനക്കാർക്ക് ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ പരിശോധന നടത്തി.
അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 420 ജീവനക്കാർ പങ്കാളികളായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി പി ബിജോയ് ഉദ്ഘാടനം ചെയ്തു.
ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. രമ്യ ടി കെ അധ്യക്ഷത വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസർ വിനോദിനി, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ്, അഴീക്കോട് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പുഴാതി പി എച്ച് സി യുടെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സി സച്ചിൻ ഉദ്ഘാടനം ചെയ്തു. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ‘മധുര നൊമ്പരം’ എന്ന പ്രമേഹ രോഗ ബോധവൽക്കരണ ക്യാമ്പയിൻ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us