ലോക പ്രമേഹദിനം ജില്ലാതല ശില്പശാല 14 ന്

author-image
കെ. നാസര്‍
New Update
dibatic day iji

ആലപ്പുഴ: ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി , ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കായി ജില്ലാതല ശില്പശാല 14 ന് രാവിലെ 9 ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് പടിഞ്ഞാറുള്ള റോട്ടറി ഹാളിൽ വെച്ച് നടത്തും ജില്ലാ ശില്പശാല ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ് ഉദ്ഘാടനം ചെയ്യും.

Advertisment

പ്രമേഹ രോഗികളുടെ കാലിലെ രക്തപ്രവാഹ പരിശോധനയും, കാലിലെ ഞരമ്പുകളുടെ പ്രവർത്തനക്ഷമത പരിശോധനയും, ഡയബറ്റിക്ക് റെറ്റിനൊപതി കണ്ണ് പരിശോധ എന്നിവയുടെ സൗജന്യ പരിശോധന ഉണ്ടായിരിക്കും,

 ശില്പശാലയിൽ ആലപ്പുഴ മെഡിക്കൽ കോളോജി ലെ സർജറി വിഭാഗം മേധാവി ഡോ. ആർ.രാംലാൽ , നെഫ്രോളജി വിഭാഗം മേധാവി. ഡോ. എസ്. ഗോമതി. ന്യൂറോ മെഡിസിൻ മേധാവി ഡോ. സി.വി. ഷാജി. പൾമണറി മെഡിസിൻ . പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ, മാനസിക ആരോഗ്യം അസി. പ്രൊഫ: ഷാലിമ കൈരളി.കാർഡിയോളജിസ്റ്റ്മാരായ ഡോ. തോമസ് മാത്യൂ,ഡോ. കെ.എസ്. മോഹൻ, ആലപ്പുഴ മെഡിക്കൽ കോളേജിലി ഗ്യാസ്ട്രോ വിഭാഗം മുൻ മേധാവി ഡോ. ഗോപൂ. ആർ.ബാബു, നേത്രരോഗ വിദഗ്ദ്ധ ഡോ. സ്റ്റെഫാനി സെബാസ്റ്റ്യൻ, ത്വക്ക് രോഗ വിദഗ്ദ്ധ ഡോ. പ്രസി. ദന്തൽ വിഭാഗം വിദഗ്ദൻ ഡോ:എസ്. രൂപേഷ് 'ഡയറ്റീഷ്യൻ, എസ്. ലക്ഷ്മി, ഐ.എം.എ. പ്രസിഡൻ്റ് കെ.കൃഷ്ണകുമാർ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.  ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം - 88910 10637

Advertisment