ലോക ഹൃദയാരോഗ്യ ദിനാചണത്തിൻ്റെ ഭാഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു

New Update
REJ05945

തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചണത്തിൻ്റെ ഭാഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എസ്.പി പി.കെ സാബു ഹൃദയാരോഗ്യ സന്ദേശം ഉയർത്തികൊണ്ട് ഹൈഡ്രജൻ ബലൂൺ മാനത്തേക്ക് ഉയർത്തി.

ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോക്ടർ മെർലിൻ ഏലിയാസ് സ്വാഗതം ആശംസിച്ചു. ഡോക്ടർ ഏലിയാസ് സണ്ണി ഡെൻ്റൽ ക്ലിനിക്ക് ഉടമ ഡോക്ടർ ഏലിയാസ് തോമസ് ആശംസ നേർന്നു. വാക്കത്തോൺ സെൻ്റ് മേരീസ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി സെൻ്റ് മേരീസ് ആശുപത്രിയിൽ സമാപിച്ചു.
സമാപന ചടങ്ങിൽ കാർഡിയോളജിസ്റ്റും സെൻ്റ് മേരീസ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ മാത്യു എബ്രഹാം ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് അംഗങ്ങളും സെന്റ് മേരീസ് ഹോസ്പിറ്റൽ ജീവനക്കാരും വാക്കത്തോണിൽ അണിനിരന്നു.
Advertisment
Advertisment