വൈവിധ്യമേറിയ പരിപാടികളുമായി ലോക മലമ്പനി ദിനാചരണം നടത്തി

New Update
MALAERIYA KTM

മാഞ്ഞൂർ :  ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.മലമ്പനി നിവാരണം യാഥാർത്ഥ്യമാക്കാം. പുനർ നിക്ഷേപിക്കാം, പുനർവിചിന്തനം നടത്താം, പുനരുജ്വലിപ്പിക്കാം എന്ന സന്ദേശം ഉയർത്തിയാണ് ഈ വർഷം ലോക മലമ്പനി ദിനാചരണം നടത്തുന്നത്. 

Advertisment

MALAERIYA KTM12

ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ മലേറിയ ഓഫീസർ ഗോപകുമാർ ലോക മലമ്പനി ദിനാചരണ സന്ദേശം നൽകി.

MALAERIYA KTM13

 ജില്ലാ ആർസിഎച്ച് ഓഫീസർ ഡോക്ടർ കെ ജി സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നെറ്റോ ജോർജ് മാസ് മീഡിയ ഓഫീസർ ജെയിംസ് സി ജെ എന്നിവർ വിഷയാവതരണം നടത്തി 

Advertisment