ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

New Update
Scholarship

കോട്ടയം: വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2025-26 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷം 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാന്തര ബിരുദം വരെയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

Advertisment

മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം വരുമാനം. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സര്‍വ്വീസ് പ്‌ളസ് പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി നല്‍കാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2371187.

Advertisment