പാലക്കാട്: ജില്ലാ ആശുപത്രിയിൽ കാര്‍ഡിയോളജി വിഭാഗത്തിൽ ഡോക്ടര്‍മാരില്ല; ഹൃദ്രോഹികൾ ദുരിതത്തിൽ വിഷയത്തിൽ ഡി.എം.ഒ യുടെ അടിയന്തര ഇടപെടലിനു വേണ്ടി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം .ഒ ഓഫീസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ്സ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റ് സതീഷ് തിരുവാലത്തൂർ, കോൺഗ്രസ്സ് നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ , എം.പ്രശോഭ്, സി. നിഖിൽ, സദ്ധാം ഹുസൈൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് പൂവക്കോട് സജീവ്, ജില്ലാ സെക്രട്ടറി ദീലിപ് മാത്തൂർ, രാഹുൽ മുഹമ്മദ് പി.എസ്.വിപിൻ, നവാസ് മാങ്കാവ്, അക്ഷയ്.എസ്, ബിനാഷിർ പിരായിരി ,എന്നിവർ നേതൃത്വം നല്കി.
ഉപരോധസമര നേതാക്കൾ ഡി.എം.ഒ ക്ക് പ്രതീകാത്മകമായി ഹൃദയത്തിൻ്റെ പ്ലാക്കാർഡ് കൈമാറി , എല്ലാ ദിവസവും ഹൃദ്രോഗ ഒ.പി ഇന്നു മുതൽ തുടങ്ങുവാനും വരും ദിവസങ്ങളിൽ തന്നെ കൂടുതൽ ഹൃദ്രോഗ ഡോക്ടർമാരുടെ സേവനം ജില്ലാ ആശുപത്രിയിൽ ഉണ്ടാകും എന്ന ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനപ്പിച്ചു