New Update
/sathyam/media/media_files/2025/04/10/vLUFWkAmshF1r91AL8Lo.jpg)
കണ്ണൂർ: ഭാരതത്തിലെ യുവജനതയെ ലോകഭൂപടത്തീൽ കാർഷിക മേഖലയിലെ തലച്ചോറും നട്ടെല്ലുമാക്കി മാറ്റുവാൻ കഴിയണമെന്ന് എഐകെഎസ് അഖിലേന്ത്യാ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.
Advertisment
കണ്ണൂരിൽ കേരള കർഷക സംഘം സംസ്ഥാന യുവകർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാർഷികരംഗത്ത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കാർഷിക ഗവേഷണ രീതിയിൽ കാർഷിക മേഖലയിൽ യുവജന കാർഷിക പങ്കാളിത്തം ഉറപ്പിക്കുക എന്നാതാണ് കിസാൻസഭയുടെ രാഷ്ട്രീയപരവും സംഘടനപരവുമായ ദൗത്യം എന്ന് വിജു കൃഷ്ണൻ പറഞ്ഞു.
കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചു.വത്സൻ പനോളി, എം പ്രകാശൻ മാസ്റ്റർ,യു.ജനാർദ്ദനൻ,പി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു