/sathyam/media/media_files/2025/08/24/562ab143-9c64-46d2-baba-c46ea0c359c8-2025-08-24-15-38-05.jpg)
പാലാ :- പാലാ മാനേജ്മെന്റ് അസോസിയേഷനും എഞ്ചിനീയർസ് ഫോറം പാലായും പാലാ നഗരസഭയും സംയുക്തമായി ബോധവൽക്കരണ സെമിനാർ നടത്തി. ഖര ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഊർജ്ജമാക്കി മാറ്റുന്നതിനുള്ള പ്ലാന്റ് മീനച്ചിൽ താലൂക്കിൽ സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മുനിസിപ്പൽ ടൗൺഹാളിൽ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
നഗരസഭ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായുള്ള യോഗത്തിൽ പാലാ മാനേജ്മെന്റ് അസോസിയേഷൻ ( പി.എം.എ) പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ മായാ രാഹുൽ സ്വാഗതം ആശംസിച്ചു... എൻജിനിയേഴ്സ് ഫോറം പാലാ പ്രസിഡന്റ് ബാബു ജോസഫ്, ബ്ലൂ പ്ലാനറ്റ് പാലക്കാട് വേസ്റ്റ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ട് ഡയറക്ടർ ഹരികുമാർ പിള്ള എന്നിവർ സെമിനാർ നയിച്ചു.
വൈസ് ചെയർ പേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകട്ട്, ജോസ് ചീരാൻ കുഴി തുടങ്ങിയവർ പങ്കെടുത്തു.. മുനിസിപ്പൽ ആർമി പ്രവർത്തകരായ ബിജോയ് മണർകാട്ടു, രവി പാല, ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി.ജോൺ, പൗരാവകാശ സമിതി പ്രസിഡന്റ് ജോയ് കളരിക്കൽ, പയസ് തോമസ്, ഡോ. തോമസ്കുട്ടി മാത്യൂ, മാത്യു ജോസഫ്, റഷീദ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. പിഎംഎ സെക്രട്ടറി ഡോക്ടർ സെലിൻ റോയ് തകിടിയേൽ യോഗത്തിന് നന്ദി അറിയിച്ചു..