New Update
/sathyam/media/post_attachments/U41SQikCCuVdSw29kcSg.jpg)
കൊട്ടാരക്കര : കടമായി 10 രൂപ നൽകാതിരുന്നതിനെ തുടർന്ന് ഇതര സംസ്ഥാനക്കാരന്റെ തലയടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര സ്വദേശി സജിയാണ് നാഗർകോവിൽ സ്വദേശി ആന്റണി രാജുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇരുവരും പരിചയക്കാരാണ്.
Advertisment
രാജുവിനോട്, പരിചയക്കാരനായ ആന്റണി 10 രൂപ കടം ചോദിച്ചു. എന്നാൽ ഇത് നൽകിയില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പണം ലഭിക്കാത്ത ദേഷ്യത്തിൽ സജി, ആന്‍റണി രാജുവിനെ തലയടിച്ചു പൊട്ടിക്കുകയായിരുന്നു.
ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുക്കകയും, തലയ്ക്ക് പരിക്കേറ്റ ആന്റണിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us