പ്രവാസലോകത്തു നിന്നും വ്യത്യസ്ത പ്രമേയവുമായി "ലോക്ക്ED" ഹ്രസ്വ ചിത്രം ഒരുങ്ങുന്നു

New Update

ദമ്മാം: എല്‍ ഒ ഇ  മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പ്രവാസ ലോകത്ത് നിന്നും ഇത് വരെ കാണാത്ത വ്യത്യസ്ത പ്രമേയവുമായി ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.  ശാമില്‍ ആനിക്കാട്ടില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം പ്രവാസ ലോകത്തെ ഒരു കുടുംബത്തിലെ പ്രമേയത്തില്‍ ഒരുങ്ങുന്ന ഹ്രസ്വ ചിത്രം തികച്ചും ഒരു നവ്യാനുഭവം ആയിരിക്കും. പ്രൊഡക്ഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും ആദ്യ ക്ലാപ്പും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സനല്‍് നിര്‍വ്വഹിച്ചു കൊണ്ട് ചിത്രീകരണം ആരംഭിച്ചു.

Advertisment

publive-image

ഡോ. നവ്യ വിനോദ് പ്രധാന വേഷത്തില്‍ എത്തുന്ന ഹ്രസ്വ ചിത്രത്തില്‍ സരിത ലിറ്റന്‍, രഞ്ജു വിശ്വനാഥ്, സ്വാതി മഹേന്ദ്രന്‍, സൈഫുദ്ധീന്‍ ശാമില്‍, ബഷീര്‍, പവിത്ര സതീഷ്, നീതു, ഷയാന്‍ സുല്‍ത്താന്‍, അസഹ് മദ്ധാസ്, അസ്മല്‍ സഹാന്‍, ഇല്യാസ്, അസീസ്, ജെംഷീര്‍ എന്നിവരും അഭിനയിക്കുന്നു. ക്യാമറ: ഫസലു്മാനും ജെംഷീര്‍ പെരിന്തല്‍മണ്ണയും. ക്രീയേറ്റീവ് ഹെഡ്: ബഷീര്‍ വെട്ടുപാറ, ഫോട്ടോഗ്രാഫി: ഇല്യാസ് മുല്യകുറുശ്ശി, എഡിറ്റിംഗ്: സമീര്‍ മുഹമ്മദ്, ലൈറ്റ്: സിദ്ദിഖ്, ഡിസൈന്‍: നസീര്‍ ഹുസൈന്‍, പബ്ലിസിറ്റി: അന്‍വര്‍ കളത്തിലും സുബൈര്‍ കുപ്പൊടാനും. പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്: യാസര്‍ മണ്ണാര്‍ക്കാട്.

Advertisment