വീണ്ടുമൊരു ലോക്ക് ഡൗണിന് ടെക്സസ് തയാറല്ലെന്ന് ഗവർണർ ഏബട്ട്

New Update

ലബക്ക്, ടെക്സസ്: നോർത്ത് ടെക്സസ് ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പല കൗണ്ടികളിലും കൊറോണ വൈറസ് വ്യാപകമായി തുടരുമ്പോഴും സംസ്ഥാനം മറ്റൊരു ലോക്ഡൗണിന് തയാറല്ലെന്നു ഗവർണർ ഗ്രേഗ് ഏബട്ട് .നവംബർ 19 നു ലബക്കിലെ ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞു കവിയുന്ന സാഹചര്യം പരിശോധിക്കാനെത്തിയതായിരുന്നു ഗവർണർ.

Advertisment

publive-image

ടെക്സസിലെ 300 ൽ പരം ആശുപത്രികളിലേക്ക് പരീക്ഷണാർഥം കോവിഡ് ആന്‍റി ബോഡി ട്രീറ്റ്മെന്‍റ് ലഭിക്കുന്നതിന് ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് നടപടികൾ സ്വീകരിച്ചതായി ഗവർണർ അറിയിച്ചു.

ഹൂസ്റ്റൺ ഗാൽവസ്റ്റൺ ബ്യൂമോണ്ട് ട്രൗമ സർവീസുകളിൽ അടിയന്തരമായി 700 ഡോസുകൾ വിതരണം ചെയ്യുമെന്നും ഗവർണർ അറിയിച്ചു.ആശുപത്രികളുടെ ചുമതലകൾ ലഘൂകരിക്കുന്നതിനും പാൻഡമിക്കിന്‍റെ ഭയത്തിൽ കഴിയുന്ന ടെക്സസിനെ ആശ്വസിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ മുൻഗണന നൽകിയിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

താങ്ക്സ് ഗിവിംഗ് ഒഴിവുദിനങ്ങൾ ആരംഭിക്കുന്നതോടെ രോഗവ്യാപനം വർധിക്കുവാൻ സാധ്യതയുള്ളതിനാൽ എല്ലാവരും പരമാവധി പ്രതിരോധമാർഗങ്ങൾ കർശനമായും പാലിക്കണം. അതേസമയം ഓസ്റ്റിൻ, ട്രാവിസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും സ്റ്റേജ് 4 (കോവിഡ് 19) ലേക്ക് റിസ്ക്ക് ലവൽ ഉയർത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

lockdown
Advertisment