Advertisment

ലോക് ഡൗൺ കരവിരുതിൽ വിരിഞ്ഞ പേപ്പർ ഡ്രസ് കൗതുകമാകുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

കോട്ടയം: ഭരണങ്ങാനം കീഴമ്പാറ സ്വദേശിനിയായ പതിനഞ്ച്കാരിയാണ് വ്യത്യസ്തമായ ഈ കൗതുക കാഴ്ചയൊരുക്കിയത്. ന്യൂസ് പേപ്പർ കൊണ്ടൊരു ഫാൻസി വസ്ത്രം. ആളുകൾക്കിടയിൽ ഇത്രക്കൊന്നും വൈറൽ ആകുമെന്ന് ഈ കൊച്ചുമിടുക്കി വിചാരിച്ചില്ല. ന്യൂസ് പേപ്പർ ഡ്രസ് ഇപ്പോൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

കീഴമ്പാറ സ്വദേശിനി ശകലാപുരിയിൽ അലിഷ ടോം ആണ് ന്യൂസ് പേപ്പർ ഡ്രസ്സിന്റെ നിർമ്മാതാവ്. പ്ലസ് വൺ പ്രവേശനത്തിനൊരുങ്ങുന്ന അലിഷ അമ്മ എൽപിക്കുന്ന ജോലികളിൽ നിന്നൊഴിവാകുന്നതിനുള്ള മാർഗ്ഗമായാണ് പേപ്പർ കൊണ്ട് കൗതുക വസ്ത്രം നിർമ്മിച്ചത്.അലിഷയുടെ കലാവാസന അറിയാമായിരുന്ന വീട്ടുകാർ പിന്തുണ നൽകുകയും ചെയ്തു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫാഷൻ വസ്ത്രങ്ങളോട് കിടപിടിക്കുന്ന വിധം അലിഷയും ഫാൻസി വസ്ത്രം ഡിസൈൻ ചെയ്തതിരിക്കുന്നത്.

publive-image

പാവാടക്കും ടോപ്പിനുമായി 72 ഷിറ്റ് ന്യൂസ് പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് പേപ്പർ പ്രത്യേക ഡിസൈനിൽ കൂട്ടിയോജിപ്പിച്ച ശേഷം യദാർത്ഥ പാവാടയിലും ടോപ്പിലും ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.നാലര അടിയോളം ഉയരത്തിലുള്ള വസ്ത്രമാണിപ്പോൾ ഒരുക്കിയിരിക്കുന്നത്. നൃത്ത വസ്ത്രത്തോട് സാമ്യം തോന്നുന്ന വിധത്തിലാണ് അലിഷ ഫാൻസി വസ്ത്രം തയ്യാറക്കിയിരിക്കുന്നത്.

അപ്രതീക്ഷിതമായ പിന്തുണയും പ്രോൽസാഹനവും ലഭിച്ചതോടെ പേപ്പറുകളും ഇലകളുമടക്കമുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ കൂടുതൽ കൗതുക കാഴ്ചകൾ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അലിഷ. നർത്തകി കൂടിയായ അലിഷയുടെ കലാവാസന വീടിന്റെ ഭിത്തിയിലും പ്രകടമാണ്.

ധ്യാനിക്കുന്ന ശ്രീബുദധനും, ടോം ആന്റ് ജെറിയും, കഥകളി രൂപവുമെല്ലാം അലിഷയുടെ സർഗ്ഗ വൈഭവം തന്നെ. തലപ്പലം ഗ്രാമ പഞ്ചായത്തംഗമായ മാതാവ് നിഷാ ഷൈബിയും പിതാവ് ഷൈബിയും സഹോദരൻ ഫെലിക്‌സുമെല്ലാം പിന്തുണയുമായി അലിഷക്ക് അരികിലുണ്ട്.

children
Advertisment