കൊവിഡ് വ്യാപനം, തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി; അടുത്ത മാസം മുതൽ ഭാഗീകമായി സ്കൂളുകൾ തുറക്കാൻ തീരുമാനം

New Update

publive-image

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.

Advertisment

അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണ. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനും തീരുമാനമായി. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം.

NEWS
Advertisment