ബർമിംഗ്ഹാം : കോവിഡ് 19 കൊറോണ വൈറസിന്‍റെ വ്യാപനം തടയുവാൻ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി യുക്മ. ദേശിയ തലത്തിലും റീജിയണൽ തലങ്ങളിലും വോളന്റിയർമാരെ തിരഞ്ഞെടുത്തുകൊണ്ടാണ് യുക്മയും യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൌണ്ടേഷനും നാടിനുവേണ്ടി സമർപ്പിതരാവുന്നത്.
/sathyam/media/post_attachments/sBLbdJ1SquntU1OZ54Ip.jpg)
ദേശിയ തലത്തിൽ യുക്മ ചാരിറ്റി ഫൌണ്ടേഷൻ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ബ്രിട്ടനിലെ വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങൾ റീജിയണൽ തല വോളന്റിയർമാർ ഏകോപിപ്പിക്കുകയും ചെയ്യും. ഇതിനായി പന്ത്രണ്ടോളം റീജിയണലുകളിലും ഓരോ റീജിയണലുകളിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളെയും ഏകോപിപ്പിക്കാൻ യുക്മയുടെ അംഗങ്ങളായ മനുഷ്യസ്നേഹികളെ ചുമതലപ്പെടുത്തി.
ദേശിയ തലത്തിൽ യുക്മ ദേശിയ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679) ജനറൽ സെക്രട്ടറി അലക്സ് വര്ഗീസ്(07985641921) ട്രഷറർ അനീഷ് ജോൺ, (07916123248)
വൈസ് പ്രസിഡന്റ് ebiw സെബാസ്റ്റ്യൻ (07916123248) എന്നിവരും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ബോർഡ് ട്രസ്റ്റി അംഗങ്ങൾ ആയ ടിറ്റോ തോമസ് (07723956930) ഷാജി തോമസ്(07737736549) വര്ഗീസ് ഡാനിയേൽ, (07882712049)
ബൈജു തോമസ് (07825642000) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us