ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

New Update

ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ഘടകം കരിയർ പ്രോഗ്രാം സംഘടിപ്പിച്ചു. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് എന്ന വിഷയത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പ്രസ്തുത രംഗത്ത് അനുഭവ സമ്പത്തുള്ള ഷെഹ്‌സാദ് അബ്ദുൽ സത്താർ, സമീഉല്ലാഹ് അബ്ദുൽ ഗഫൂർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

Advertisment

publive-image

യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ബിനാൻ ബഷീർ ആമുഖം പറഞ്ഞു. അയ്മൻ സഈദ് ഖിറാഅത്ത് നടത്തി. ശാക്കിർ ഇല്യാസ് അവതാരകൻ ആയിരുന്നു. നവാഫ് അബുബക്കർ, സുഫൈദ് ആടൂർ, അബ്ദുറഹീം തിരൂർക്കാട് എന്നിവർ നേതൃത്വം നൽകി.

Advertisment