ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികം: ‘ലോഗോ ഡിസൈന്‍’ മത്സരവുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി; എന്‍ട്രികള്‍ ക്ഷണിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 14, 2021

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, കുവൈറ്റിലെ ഇന്ത്യന്‍ എംബസി ‘ലോഗോ ഡിസൈന്‍’ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.

ലോഗോ മത്സരത്തില്‍ കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പൗരര്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ എന്ന pic.kuwait@mea.gov.in വിലാസത്തിലേക്ക് അയക്കാം. ഫെബ്രുവരി 15 ആണ് അവസാന തീയതി.

എന്‍ട്രികളുടെ പകര്‍പ്പവകാശം അയക്കുന്നവര്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നല്‍കേണ്ടതാണ്. എന്‍ട്രികള്‍ക്കൊപ്പം പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി എന്നിവയും അയക്കണം.

×