ദമ്മാം : പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണത്തിൽ ഉത്തരവാദിയായ ആന്തൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശാമള ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യ പ്പെട്ട് കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ലോങ്ങ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ദമ്മാം കണ്ണൂർ ജില്ലാ കെ എം സി സി ശക്തമായി പ്രതിഷേധിച്ചു .
കണ്ണൂർ ജില്ലയിലെ സി പി എമ്മിന്റെ ഗ്രൂപ്പ് പോരിന്റെയും ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന പണസമ്പാദനത്തി ന്റെയും ഇര യാണ് പ്രവാസി വ്യവസായി സാജൻ . സി പി എം അനുഭാവി കൂടിയായ സാജന്റെ മരണത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള സർക്കാർ നീക്കം പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും, കുടുംബത്തിന് നീതി ലഭിക്കുന്ന തിനും വേണ്ടി നടത്തുന്ന മാർച്ചിനെ പോലീസിനെ ഉപയോഗിച്ച് ആക്രമിച്ച നടപടി കാടത്തമാണെന്നും നേതാക്കൾ സൂചിപ്പിച്ചു .
യാതൊരു പ്രകോപനവുമിയില്ലാതെ സമാധാനപരമായി നടക്കുന്ന മാർച്ചിൽ സി പി എം കേന്ദ്രത്തിൽ വെച്ച് പോലീസ് അസ്സോത്രി തമായി ആക്രമം അഴിച്ചുവിടുകയായിരുന്നു .അക്രമത്തിൽ എം എസ് എഫ് ജില്ലാ പ്രസിഡണ്ട് സജീർ ഇഖ്‌ബാൽ ,സെക്രട്ടറി ജാസിർ ഒ .കെ ,അജ്മൽ ആറളം ,ജുനൈസ് കോയിപ്ര ,മുനീബ് ഇടയന്നൂർ തുടങ്ങി 15 ഓളം പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us