ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്റുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്.
ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ഏകദേശം 282.91 കോടി രൂപയോളം വാരിക്കൂട്ടിയ ചിത്രം, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയിരുന്നു.
ചിത്രം ഇന്ത്യയിൽ നിന്നു മാത്രം 175.1 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.
/sathyam/media/media_files/2024/12/08/ddIrSdBLZtsG8rQhjPxO.jpg)
റിലീസ് ചെയ്ത് മൂന്നാം ദിവസം വൈകുന്നേരം വരെ, പുഷ്പ 2 ഇന്ത്യയിൽ നിന്ന് മാത്രം 58.16 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്
വാരാന്ത്യത്തിൽ കളക്ഷനിൽ കാര്യമായ വർധവന് ഉണ്ടാകുമെന്നാണ് ട്രേഡ് വിദഗ്ധരുടെ പ്രതീക്ഷ. അതേസമയം, ശനിയാഴ്ചത്തെ കളക്ഷനോടെ ചിത്രം 600 കോടി കടക്കുമെന്നാണ് സൂചന.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന് ഹൗസ് ഷോകൾ ലഭിക്കുന്നതായാണ് റിപ്പോർട്ട്.