രാജ് ബി ഷെട്ടി നായകനായെത്തുന്ന മലയാള ചിത്രം രുധിരത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ അപർണ ബാലമുരളിയാണ് നായിക.
ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.
സിനിമയുടേതായി അടുത്തിടെ എത്തിയ ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലും ടീസർ ഇടം പിടിച്ചിരുന്നു
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ടർബോ, കൊണ്ടൽ എന്നീ ചിത്രങ്ങളിലും രാജ് ബി ഷെട്ടി പ്രധാന വേഷങ്ങളിലെത്തിയിരുന്നു.