/sathyam/media/media_files/2024/12/09/472ldMBnwo4iUlQQBo4l.jpg)
2024ല്‍ നിരവധി മികച്ച ഫോണുകള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്. നിരവധി കമ്പനികള്‍ മൊബൈലുകള്‍ ഇറക്കുന്നുണ്ടെങ്കിലും ഓരോ മോഡലും വ്യക്തിഗത കാരണങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നുണ്ട്. പത്ത് മൊബൈലുകളെ നമുക്ക് പരിചയപ്പെടുത്താം.
1. സാംസങ്ങ് ഗ്യാലകസി എസ് 24 അള്‍ട്രാ
ലൈവ് ട്രാന്‍സ്ലേറ്റ്, ചാറ്റ് അസിസ്റ്റ്, 13 ഭാഷകളിലേക്ക് മെസേജുകള്‍ മൊഴിമാറ്റം ചെയ്യാനാവുന്ന എഐ അടിസ്ഥാന കീബോഡ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങി നിരവധി എഐ ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് ഗാലക്സി എസ്24 അള്‍ട്ര.
നിരവധി സവിശേഷതകളുള്ള സാംസങ്ങ് ഗ്യാലകസി എസ് 24 അള്‍ട്രാ. 6.8 ഇഞ്ച് സ്‌ക്രീന്‍ വരുന്ന ഈ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 ചിപ്സെറ്റിലാണ് വരുന്നത്.
ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും സുരക്ഷാ അപ്ഡേറ്റും കമ്പനി നല്‍കുന്നു. 120 ഡിഗ്രി വ്യൂ സാധ്യമാക്കുന്ന 12 എംപി വൈഡ് ആംഗിള്‍ ക്യാമറ, 200 എംപി വൈഡ് ക്യാമറ, 5 എക്‌സ്, 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെ ടെലിഫോട്ടോ ക്യാമറ എന്നിവയും സാംസങ്ങ് ഗ്യാലക്‌സിയെ മറ്റു ഫോണുകളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.
12ജിബി + 1ടിബി, 12ജിബി + 512ജിബി, 12ജിബി + 256ജിബി എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
2. ഷവോമി 14 അള്‍ട്രാ
ലെയ്കയുമായുള്ള സഹകരണത്തോടെ നൂതന ഫോട്ടോ ഗ്രാഫ് സാധ്യതകള്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി 14 അള്‍ട്രാ ഒരുക്കിയത്. ആകര്‍ഷകമായ ക്യാമറാ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ഫോണില്‍. 16 ജിബിറാം+ 512 ജിബി പതിപ്പിന് 99999 രൂപയാണ് ഇന്ത്യയില്‍ വില.
6. 73 ഇഞ്ച് എല്‍ടിപിഒ അമോലെഡ് മൈക്രോ കര്‍വഡ് ഡിസ്‌പ്ലേയാണുള്ളത്. 3200* 1440 പിക്‌സല്‍ റസല്യുഷനുണ്ട്. ഷീല്‍ഡ് ഗ്ലാസ് സംരക്ഷണമുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 3000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസുണ്ട്.
ക്വാഡ് റിയര്‍ ക്യാമറ സംവിധാനമുള്ള ഫോണില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 1 ഇഞ്ച് 50 എംപി സോണി എല്‍വൈടി 900 പ്രൈമറി സെന്‍സര്‍, രണ്ട് എംപി സോണിഐഎംഎക്‌സ് 858 സെന്‍സറുകളുണ്ട്. ഇവ 3.8 എക്‌സ്, 5 എക്‌സ് ഒപ്റ്റിക്കല്‍ സൂം സംവിധാനത്തോടു കൂടിയുള്ളവയാണ്.
5300 എംഎഎച്ച് ബാറ്ററിയില്‍ 90 വാട്ട് വയേര്‍ഡ് ചാര്‍ജിങ്ങും 80 വാട്ട് വയര്‍ലസ് ചാര്‍ജിങ്ങും സാധിക്കും.
3. ഒപ്പോ ഫൈന്‍ഡ് എക്‌സ്8
രാജ്യത്ത് മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായി ഒപ്പോ ഫൈന്‍ഡ് എക്സ്8 സിരീസ്.
ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്ഫോമിലുള്ളതാണ് ഒപ്പോ ഫൈന്‍ഡ് എക്സ്8 സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍. കമ്പനിയുടെ തന്നെ കളര്‍ഒഎസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 5,630 എംഎഎച്ചും പ്രോ മോഡലിന് 5,910 എംഎഎച്ചുമാണ് ബാറ്ററി കപ്പാസിറ്റി.
32 എംപി സെല്‍ഫി ക്യാമറയുണ്ട്. 5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.4, എന്‍എഫ്സി, ജിപിഎസ് കണക്റ്റിവിറ്റും ടൈപ്പ്-സി പോര്‍ട്ടുമുണ്ട്.
പ്രോ മോഡലില്‍ യുഎസ്ബി 3.1 കണക്റ്റിവിറ്റിയുമുണ്ട്. ഒപ്പോ ഫൈന്‍ഡ് എക്സ്8ലും, ഒപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോയിലും അസ്സെലെറോമീറ്റര്‍, ആംബ്യന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങി നിരവധി സെന്‍സറുകളും കാണുന്നുണ്ട്.
ഇന്ത്യയിലെ വില 69,999 രൂപ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന്റെ വിലയാണിത്. 16 ജിബി + 512 ജിബി വേരിയന്റിന് 79,999 രൂപ നല്‍കണം. സ്‌പേസ് ബ്ലാക്ക്, സ്റ്റാര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്8 എത്തിയിരിക്കുന്നത്.
ഡുവല്‍ സിം (നാനോ + നാനോ), 6.59 ഇഞ്ച് എല്‍ടിപിഐ അമോല്‍ഡ് ഡിസ്പ്ലെ, 50 എംപി സോണി എല്‍ടിവൈ-700 സെന്‍സറിലുള്ള പ്രധാന ക്യാമറ, 120 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂവോടെ 50 എംപി അള്‍ട്രാവൈഡ് ക്യാമറ, 3ഃ സൂമോടെ 50 എംപി സോണി എല്‍വൈടി-600 പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
ഒപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോ ഒറ്റ സ്റ്റോറേജ് ഓപ്ഷനിലാണ് വന്നത്. വില 99,999 രൂപ. പേള്‍ വൈറ്റ്, സ്‌പേസ് ബ്ലാക്കിലും ലഭ്യമാണ്. 6.78 എല്‍ടിപിഐ അമോല്‍ഡ് സ്‌ക്രീന്‍, എല്‍വൈടി-808 സെന്‍സറിലുള്ള 50 എംപി പ്രധാന ക്യാമറ, 120 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂവോടെ അള്‍ട്രാവൈഡ് ക്യാമറ, 3ഃ സൂമോടെ 50 എംപി സോണി എല്‍വൈടി-600 പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍.
4. ഗൂഗീള്‍ പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍
ഗൂഗീള്‍ പിക്‌സല്‍ 9 പ്രോ എക്‌സ്എല്ലിന്റെ പ്രധാന ഹൈലൈറ്റ് മെമ്മറി ബൂസ്റ്റാണ്. ഉപയോക്താക്കള്‍ക്ക് 256 ജിബി മുതല്‍ ഒന്നിലധികം സ്‌റ്റോറേജ് ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാം.
പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍7 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. നവീകരിച്ച് സെന്‍സറുകള്‍ മെച്ചപ്പെടുത്തിയ കംപ്യൂടേഷണല്‍ ഫോട്ടോഗ്രാഫി കഴിവുകളുമുള്ള ട്രിപ്പില്‍ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന ക്യാമറ 50 എംപി സെന്‍സറാണ്, ഒപ്പം അള്‍ട്രാ വൈഡും ടെലിഫോട്ടോ ലെന്‍സുമുണ്ട്.
പിക്‌സല്‍ 9 പ്രോയ്ക്ക് ഒറ്റ ചാര്‍ജ്ജില്‍ 36 മണിക്കൂര്‍ വരെ നില്‍ക്കാന്‍ കഴിയും. ബാറ്ററി ലൈഫ് 4 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയ്ക്കുന്നു.
പിക്‌സല്‍ 9 പ്രോ എക്‌സ് എല്ലിന്റെ വില 1,24,999 രൂപയിലും അഒബ്‌സിഡിയന്‍, പോര്‍സലൈന്‍, ഹേസല്‍, റോസ് ക്വാര്‍ട്‌സ് എന്നി നിറങ്ങളിലും ലഭ്യമാണ്.
5. ആപ്പിള്‍ ഐ ഫോണ്‍ 16 പ്ലസ്
ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയിലാണ് 16 പ്രോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലാണ് ആരംഭിക്കുന്നത്.
ഐഫോണ്‍ 16ന്റെ് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,900, കൂടാതെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്, യഥാക്രമം 89,900, 1,09,900 വിലകളില്‍ ഈ മോഡലുകള്‍ ലഭ്യമാണ്.
വലിയ സൂപ്പര്‍ റെറ്റിന എക്‌സ് ഡിആര്‍ഡിസ്‌പ്ലേ, സുഗമമായ പ്രകടനം, മികച്ച ബാറ്ററി ലൈഫ്,
ഉപയോഗപ്രദമായ ക്യാമറ നിയന്ത്രണ ബട്ടണ്‍ എന്നിവയാണ്.
വലിയ ഐഫോണ്‍ 16 പ്ലസ് മോഡല്‍ 128 ജിബി മോഡലിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില. 99,900. ഉപഭോക്താക്കള്‍ക്ക് 512 ജിബി സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റ് 1,19,900 രൂപയ്ക്ക് വാങ്ങാനും കഴിയും.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ കറുപ്പ്, പിങ്ക്, ടീല്‍, അള്‍ട്രാമറൈന്‍, വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
6. വണ്‍ പ്ലസ് നോര്‍ഡ് 4
സ്‌നാപ്ഡ്രാഗണ്‍ 7+ ജനറേഷന്‍ 3 എസ്ഒസി പ്ലാറ്റ്‌ഫോമിലാണ് വണ്‍പ്ലസ് നോര്‍ഡ് 4 വരുന്നത്. മികച്ച ബാറ്ററി ഫോണിനുണ്ട്. ഡുവല്‍-ടോണ്‍ ഡിസൈനും ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റും ഫോണിനുണ്ട്.
മുമ്പിറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് 3എസില്‍ നിന്ന് വ്യത്യസ്തമാണ്. പ്രധാന ക്യാമറ 50 മെഗാപിക്‌സലിലും അള്‍ട്രാവൈഡ് ആംഗിള്‍ സെന്‍സര്‍ 8 മെഗാപിക്സലിലുമാണുള്ളത്. 16 മെഗാപിക്സലിന്റെയാവും സെല്‍ഫി ക്യാമറ. 31,999 രൂപയാണ് ഫോണിന്റെ വില.
1.5കെ റെസലൂഷനിലുള്ള ഒഎല്‍ഇഡി ടിയാന്‍മ യു8+ ഡിസ്‌പ്ലെയില്‍ വരുന്ന ഫോണിന് ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇരട്ട സ്പീക്കറുകള്‍, 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.4, എന്‍എഫ്സി, ഐആര്‍ ബ്ലാസ്റ്റര്‍ എന്നിവയുമുണ്ടാകും.
പ്രീമിയം ബില്‍ഡ്, മികച്ച ഡിസ്‌പ്ലേ, ശക്തമായ പ്രധാന ക്യാമറ,സോളിഡ് ബാറ്ററി ലൈഫ്, ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവയാണ് അതിന്റെ സവിശേഷതകള്‍.
7. മോട്ടറോള റേസര്‍ 50 അള്‍ട്രാ/ റേസര്‍+
സെഗ്മെന്റിലെ ഏറ്റവും വലിയ 3.6 ഇഞ്ച് എക്‌സ്റ്റേണല്‍ ഡിസ്പ്ലേ, ഗൂഗിളിന്റെ ജെമിനി എഐ, ടിയര്‍ഡ്രോപ്പ് ഹിഞ്ച്, 50 എംപി ക്യാമറ എന്നിവയടങ്ങുന്നതാണ് ഈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍.
മോട്ടറോള റേസര്‍ 50 അള്‍ട്രയ്‌ക്കൊപ്പം ആഗോള വിപണിയില്‍ പുറത്തിറങ്ങിയ മോഡലാണ് മോട്ടോ റേസര്‍ 50. 400,000 ഫോള്‍ഡുകള്‍ ചെയ്യാനാകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന മോട്ടറോള റേസര്‍ 50 ഫോണ്‍, ഐപിഎക്സ്8 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷനോടെയാണ് വരുന്നത്.
ആന്‍ഡ്രോയ്ഡ് 14, ഡുവല്‍ സിം (റഗുലര്‍+ഇ-സിം), ഔട്ടര്‍ യൂണിറ്റില്‍ 50 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍, ഉള്ളില്‍ സെല്‍ഫിക്കും വീഡിയോ ചാറ്റിനുമായി 32 എംപി ക്യാമറ, 5ജി, സൈഡ്-മൗണ്ടസ് ഫിംഗര്‍ പ്രീന്‍ സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, ഇരട്ട ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ, 4,200 എംഎഎച്ച് ബാറ്ററി, 33 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജര്‍, 15 വാട്ട്സ് വയര്‍ലസ് ചാര്‍ജര്‍ തുടങ്ങിയവ സവിശേഷതകളാണ്.
ഇതിനൊപ്പം എക്സ്റ്റേണല്‍ ഡിസ്പ്ലേ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് ഉപയോഗിച്ചിട്ടുണ്ട്. ഷാര്‍പ് ക്ലാരിറ്റിക്കായി തല്‍ക്ഷണ ഓള്‍-പിക്‌സല്‍ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
6.9 ഇഞ്ച് എല്‍ടിപിഒ പിഒഎല്‍ഇഡി ഡിസ്പ്ലേയില്‍ വലിയ ഫോള്‍ഡ് റേഡിയസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64,999 രൂപയാണ് മോട്ടോറോള റേസര്‍ 50യുടെ ലോഞ്ച് വില.
8 ജിബി റാം + 256 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജുള്ള പുതിയ മീഡിയടെക് ഡൈമെന്‍സിറ്റി 7300 എക്സ് പ്രോസസര്‍ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ഫ്‌ലിപ്പ് ഫോണാണ് മോട്ടോറോള റേസര്‍ 50.
പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷിലും 3 പാന്റോണ്‍ ക്യൂറേറ്റഡ് നിറങ്ങളായ കൊയാള ഗ്രേ, ബീച്ച് സാന്‍ഡ്, സ്പിരിറ്‌സ് ഓറഞ്ച് എന്നിവയിലും ഈ ഫോണ്‍ ലഭ്യമാണ്.
8. ആപ്പിള്‍ ഐ ഫോണ്‍ 16 പ്രോ മാക്‌സ്
ഐഫോണ്‍ 16 പ്രോ മാക്സിന് ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ സ്‌ക്രീന്‍ ബെസെല്‍സാണ്. 1.15 എംഎം മാത്രമാണ് ബെസല്‍സിന്റെ വലിപ്പം.
ഇതിനൊപ്പം ഒരു ഡിസൈനും പുറത്തുവന്നിട്ടുണ്ട്. വെള്ള, കറുപ്പ് നിറങ്ങളില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ എസ്ഇ 4ല്‍ 128 ജിബി സ്റ്റോറേജാണ്.
അള്‍ട്രാവൈഡ് സെന്‍സറില്‍ അപേര്‍ചര്‍ റേറ്റ് എഫ്/2.2 ആയിരിക്കുമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു. പുത്തന്‍ അപ്ഡേറ്റ് കൂടുതല്‍ പ്രകാശത്തെ ആകിരണം ചെയ്യാനും കുറഞ്ഞ ലൈറ്റില്‍ തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായകമാകും.
ഐഫോണ്‍ 16 നോണ്‍-പ്രോ മോഡലുകളില്‍ വെര്‍ട്ടിക്കല്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ആപ്പിള്‍ ഇന്ന് വരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള ഹാന്‍ഡ്‌സെറ്റാരണ് ഐഫോണ്‍ 16 പ്രോമാക്‌സ് -6.9- ഇഞ്ച് സ്‌ക്രീന്‍. പ്രോ മോഡലിനും വലിപ്പ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് -6. 3- ഇഞ്ച് ആണുള്ളത്.
ആപ്പിള്‍ ഇന്റലിജന്‍സ് എഎഎ ഗെയിമിങ്ങ് എന്നിവയുടെ ഏറ്റവും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന രീതിയില്‍ ഒപ്ടിമൈസ് ചെയ്തിട്ടുണ്ട്. പുതിയ 48- എംപി അള്‍ട്രാ - വൈഡ് ലെന്‍സും, 12 എംപി ടെലിഫോട്ടോ ലെന്‍സും ചേരുന്നതാണ് ക്യാമറ സെന്‍സറുകള്‍.
9. വണ്‍ പ്ലസ് 12
വിപണിയില്‍ വലിയൊരു മാറ്റമുണ്ടാക്കിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണാണ് വണ്‍പ്ലസ് 12 ആര്‍.
120 ഹെര്‍ട്‌സ് പ്രൊഫഷണല്‍ എക്‌സ്ട്രീം ഡൈനാമിക റേഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 റാം സ്മൂത്ത് പെര്‍ഫോമന്‍സ് അപ്ലോഡിന് വേഗം നല്‍കാമെന്നറുപ്പ്. 500 എംപി സോണി സെന്‍സര്‍, 8 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 2 എംപി മാക്രോ എന്നിവയുണ്ട്. 16 എംപി ഫ്രണ്ട് ലെന്‍സാണ് ഇതിനുള്ളത്. വണ്‍പ്ലസ് 12 ആര്‍-ല്‍ 5, 500 എംഎച്ച് ബാറ്ററിയും 100 വാള്‍ട്ട് ചാര്‍ജറുമുണ്ട്.
10. വണ്‍ പ്ലസ് 13
കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര പതിപ്പായ വണ്‍പ്ലസ് 12ന്റെ പിന്‍ഗാമിയായാണ് വണ്‍ പ്ലസ് 13.100 വാട്ട് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട് വയര്‍ലസ് ചാര്‍ജിംഗും ഫോണിലുണ്ടാവും.
2.5K റെസല്യൂഷനും 5,000 നിറ്റ്സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് 8ടി LPTO OLED ഡിസ്പ്ലേയാണ് ഇതില്‍ ക്രമീകരിക്കുക. ഒരു മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. സ്നാപ്ഡ്രാഗണ്‍ 8 Gen 4 ചിപ്സെറ്റായിരിക്കും ഇതിന് കരുത്തുപകരുക. 16ജിബിറാമും 1ടിബി സ്റ്റോറേജും ഇതിലുണ്ട്.
മൂന്ന് ക്യാമറയാണ് ഫോണിന്റെ റിയല്‍ ക്യാമറ സിസ്റ്റത്തിലുള്ളത്. 50 മെഗാപിക്‌സല്‍ എല്‍വൈടി-808 ആണ് പ്രധാന ക്യാമറ. 50 മെഗാപിക്‌സല്‍ അള്‍ട്ര വൈഡ് സെന്‍സറും 3x ഒപ്റ്റിക്കല്‍ സൂം സഹിതം 50 മെഗാപിക്‌സല്‍ പെരിസ്‌കോപ് ടെലിഫോട്ടോ ഷൂട്ടറും ഫോണിലുണ്ടാവും.
0 -ല്‍ നിന്ന് 100 ശതമാനത്തിലേക്ക് ബാറ്ററി ചാര്‍ജാവാന്‍ വെറും 37 മിനിട്ട് മതി. വണ്‍ പ്ലസ് 12ലും 100 വാട്ട് ചാരിംഗ് സപ്പോര്‍ട്ട് ചെയ്തിരുന്നു. 6.82 ഇഞ്ച് എല്‍ടിപിഒ കര്‍വ്ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേയിലാവും ഫോണ്‍. 24 ജിബി റാമും വണ്‍ ടിബി മെമ്മറിയും ഫോണില്‍ പരമാവധി ഉണ്ടാവും
എഐ ഇറേസര്‍, എഐ ബെസ്റ്റ് ഫേസ് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ കണ്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ സെക്ഷനില്‍ പുതിയ ഫീച്ചറുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000എംഎച്ച് ബാറ്ററിയോടെയായിരിക്കും ഫോണ്‍ വരിക. 60,000 മുതല്‍ 70,000 രൂപ വില.