2025ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ അഭിനേതാക്കളുടെ ഒരു ലിസ്റ്റ്: ആദ്യ പത്തിൽ കല്യാണി പ്രിയദർശനും

author-image
ഫിലിം ഡസ്ക്
New Update
kalayani priyadershan

സിനിമാ ലോകത്തേക്ക്  പുത്തൻ താരോദയങ്ങൾ പിറന്ന ഒരു വർഷമാണ് 2025.   ഏറ്റവും ജനപ്രീതി നേടിയ അഭിനേതാക്കളുടെ  ലിസ്റ്റ് ഐഎംഡിബി പങ്കുവെച്ചിന്നു . ലോക ചാപ്റ്റർ വൺ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളി താരം കല്യാണി പ്രിയദർശനും ഈ ലിസ്റ്റിൽ ഉണ്ട്. 

Advertisment


 അഹാൻ പാണ്ഡെ

സയാര എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറിയ അഹാൻ പാണ്ഡെയാണ് ജനപ്രിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. ഏകദേശം 570 കോടി രൂപയായിരുന്നു സിനിമയുടെ ബോക്സോഫീസ് കളക്ഷൻ.


അനീത് പദ്ദ

സയാരയിലെ ലീഡ് റോൾ ചെയ്ത അനീത് പദ്ദയാണ് ജനപ്രിയ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2025-ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജോഡികളിൽ ഒന്നാണ് സയാരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഹാൻ പാണ്ഡെയും അനീത് പദ്ദയും

 ആമിർ ഖാൻ

സീതാരേ സമീൻ പർ’ എന്ന ചിത്രത്തിന് ലഭിച്ച സ്വീകര്യതയിലൂടെയാണ് ആമിർ ഖാൻ മൂന്നാം സ്ഥാനം നേടിയത്. ഏകദേശം 266 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

ഇഷാൻ താക്കറെ

ഹോംബൗണ്ട് എന്ന ചിത്രത്തിലെ അഭിനയമികവാണ് ഇഷാൻ താക്കറെ ശ്രദ്ധാകേന്ദ്രമാക്കിയത്. 2026 ലെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയാണ് ഹോംബൗണ്ട്.

ലക്ഷ്യ


ഷാരൂഖ് ഖാന്റെ മകൻ സംവിധാനം ചെയ്ത് സീരീസായ ദി ബാർഡ്‌സ് ഓഫ് ബോളിവുഡിലെ ആസ്മാൻ എന്ന വേഷത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച ലക്ഷ്യയാണ് പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

 രശ്മിക മന്ദാന


പട്ടികയിൽ ആറാം സ്ഥാനത്തുള്ള താരം രശ്മിക മന്ദാനയാണ്. പുഷ്പ, തമ്മ, ദി ​ഗേൾഫ്രണ്ട് മുതലായ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിൽ വിവാഹനിശ്ചയവും ഈ വർഷം സിനിമാ ലോകത്തെ പ്രധാന ചർച്ചകളിലൊന്നായിരുന്നു.

കല്യാണി പ്രിയദർശൻ


മലയാളി താരം കല്യാണി പ്രിയദർശനാണ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർഹീറോയെ അവതരിപ്പിച്ചതാണ് പട്ടികയിൽ ഇടം നേടാൻ താരത്തെ സഹായിച്ചത്.

 ട്രിപ്റ്റി ദിമ്രി


ധടക് 2 എന്ന ചിത്രത്തിലൂടെയാണ് ട്രിപ്റ്റി ദിമ്രി ശ്രദ്ധിക്കപ്പെടുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റിൽ ദീപിക പദുക്കോണിന് പകരം എത്തുന്നു എന്നതും നടി ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി.

രുക്മിണി വസന്ത്


കാന്താര ചാപ്റ്റർ 1ലെ രാജകുമാരി കനകവതി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ രുക്മിണി വസന്താണ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തു‍ള്ളത്.

 ഋഷഭ് ഷെട്ടി


ഐഎംഡിബിയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ ആദ്യ പത്തിൽ കാന്താര ചാപ്റ്റർ 1ലെ പ്രകടനത്തോടെയാണ് ഋഷഭ് ഷെട്ടി പട്ടികയിൽ ഇടം പിടിച്ചത്.

Advertisment