New Update
Advertisment
വടക്കഞ്ചേരി: ഇന്ന് രാവിലെതമിഴ്നാട് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് ചുവന്ന മണ്ണ് കനാൽ പാലത്തിൽ ഇടിച്ച് സർവ്വീസ് റോഡിലേക്ക് ഇറങ്ങിയത് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവിടെ നല്ല രീതിയിൽ സിഗ്നൽ ഇല്ലാത്തതിനാൽ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. ഒരു പാട് വാർത്തകളും പരാതികളുംനൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ ആരോപിച്ചു. ഇത്രയും വലിയ പാലം ഉണ്ടെന്നതിനുള്ള കൃത്യമായ സിഗ്നൽ ഇല്ലാത്തതാണ് ഇങ്ങനെയുള്ള അപകടങ്ങൾക്ക് കാരണം.
ചുവന്നമണ്ണ് സെൻ്റർ മുതലെങ്കിലും ഡൈവേർഷൻ്റെ ലൈനുകളും മറ്റും ഉണ്ടെങ്കിലേ ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ എന്ന് ഡ്രൈവർമാർ പറയുന്നു.