കോട്ടയം: എം.സി. റോഡില്‍ വീണ്ടും വാഹനാപകടം. ബൈക്ക്് യാത്രക്കാരനെ രക്ഷിക്കാന്‍ ബ്രേക്ക് ചെയ്ത ലോറി നിയന്ത്രണംവിട്ട് റോഡില്‍ തകിടം മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.
/sathyam/media/post_attachments/C719c3c5Dzwvc8LMXU3O.jpg)
(file photo)
അപകടത്തില്‍ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ഗോമതി നായകത്തിന് പരിക്കേറ്റു. ഇയാളെ ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ചിങ്ങവനം പുത്തന്‍പാലം ജംഗ്ഷനിലായിരുന്നു അപകടം.
തമിഴ്നാട്ടില്‍നിന്നു മൈദയുമായി കോട്ടയത്തേയ്ക്കു വരികയായിരുന്നു ലോറി. ഈ സമയം മുന്നില്‍ പോയ ബൈക്ക് യാത്രക്കാരന്‍ ഇടത്തേയ്ക്കു വെട്ടിച്ചു. അപകടത്തില്‍ നിന്നും രക്ഷപെടാന്‍, ഡ്രൈവര്‍ ലോറി വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ട ലോറി, റോഡരികിലേയ്ക്കു മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us